റിയാദ്: ദേശീയതയും രാഷ്ട്രസ്നേഹവും നിറഞ്ഞ അന്തരീക്ഷത്തിൽ റിയാദിലെ കലാകായിക സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് 'ആസാദി കാ അമൃത് മഹോത്സവ്'ന്റെ ഭാഗമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് ആലുവ ദേശീയപതാക ഉയർത്തി. സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ട്രഷറർ സിജോ മാവേലിക്കര നന്ദി പറഞ്ഞു. ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, ഷൈജു പച്ച എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. പായസം, ലഡു തുടങ്ങിയ മധുര വിതരണവുമുണ്ടായി. ദേശഭക്തി ഗാനവും കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറി.
അലി ആലുവ, സത്താർ കായംകുളം, സുധീർ കുമ്മിൾ, സാബിത് കൂരാച്ചുണ്ട്, ഷമീർ അൽഖസ്ർ, സാറ, സനു മാവേലിക്കര, മുജീബ് കായംകുളം, സാബു പത്തടി, ഷിബു ഉസ്മാൻ, ജോസ് ആന്റണി, വിജയൻ നെയ്യാറ്റിൻകര, റാഫി കൊയിലാണ്ടി, പീറ്റർ കോതമംഗലം, വല്ലി ജോസ്, നാസർ ലേസ്, ഉമർ മുക്കം, ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ എന്നിവർ സംസാരിച്ചു.
ഇഷ ഫാത്തിമ, ഹിബ നൗറീൻ, നേഹ പുഷ്പരാജ്, ഹെന പുഷ്പരാജ്, ലെന ലോറൻസ്, ഹന്ന ലോറൻസ്, ഹൈഫ ജലീൽ, മുഹമ്മദ് ഹാഫിസ്, നേഹ നൗഫൽ, ഹന നൗഫൽ, ഹിലാൽ കബീർ എന്നിവർ നൃത്തപരിപാടി അവതരിപ്പിച്ചു. ജലീൽ കൊച്ചിൻ, ഷാൻ പരീദ്, സജീർ സമദ്, ഷമീർ കല്ലിങ്ങൽ, സാജിർ, മാലിനി ജയ്, നേഹ പുഷ്പരാജ്, ലന ലോറൻസ്, അഞ്ജു ആനന്ദ്, നൗഫൽ, ഷിജു റഷീദ്, ഷംസു കളക്കര, നൗഫൽ വടകര, ബഷീർ ഉമർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സജിൻ നിഷാൻ അവതാരകനായിരുന്നു. ജോസ് കടമ്പനാട് ശബ്ദനിയന്ത്രണം നിർവഹിച്ചു.
ഷഹാന ഷഫീഖ്, സാജിത കബീർ, ഷെമി ജലീൽ, സുബി സുനിൽ, ഷിനു സനു, ലുബൈബ്, നബീൽ ഷാ മഞ്ചേരി, കെ.ആർ. അനസ്, അൻവർ സാദത്ത്, കബീർ പട്ടാമ്പി, പ്രദീപ് കിച്ചു, ജംഷിർ, വിജയകുമാർ, അശോക്, നസീം, ജബ്ബാർ പൂവാർ, സുനീർ കുട്ടി, റാഫി, നസീർ, സോണി ജോസഫ്, സാജിത് നൂറനാട്, ഷാഫി നലമ്പൂർ, നൗഷാദ് പള്ളത്ത്, ഹരി കായംകുളം, ബാലഗോപാലൻ, ജെയ്ഷ്, റിസ്വാൻ, അരുൺ, രതീഷ് നാരായണൻ, ബാബു കണ്ണോത്ത്, അനിൽ കുമാർ, പ്രകാശ് ബാബു, സനു, റിജോഷ് കടലുണ്ടി, വരുൺ കണ്ണൂർ, ഷൈജു നിലമ്പൂർ, ഷമീർ കൊടുവള്ളി, ഷംസു തൃക്കരിപ്പൂർ, സുദീപ്, അഷ്റഫ് അപ്പകാട്ടിൽ, നിസാർ പള്ളിക്കശേരി, നാസർ ആലുവ, നെയിം നാസ്, ഷഹനാസ്, ജോണി തോമസ്, ഷംനാസ് അയൂബ്, ജിൽജിൽ മാളവന, ഷാനവാസ് അസീസ്, മൻസൂർ ചെമ്മല, നസീം നസീർ, അജു പുനലൂർ, ബ്ലെസൺ, ജോസുട്ടി, ജോർജ്, നൗഷാദ് പുനലൂർ, അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.