റിയാദ്: കലാ കായിക സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹറാജ് മദീന ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ റിയാദ് ടാക്കീസ് വൈസ് പ്രസിഡൻറ് നബീൽ ഷാ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി ആലുവ ആമുഖ പ്രഭാഷണം നടത്തി. വിമുക്തഭടൻ സജി തന്നികൊത്ത്, ശിഹാബ് കൊടിയത്തൂർ, ഫാറൂഖ് കോവിൽ, സനു മാവേലിക്കര, ഇബ്രാഹിം, ശുകൂർ, ഷാഫി, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂർ, ഷമീർ കല്ലിങ്ങൽ, സജീർ സമദ്, ഷൈജു പച്ച, സുനിൽബാബു എടവണ്ണ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതവും അനസ് വള്ളിക്കുന്നം നന്ദിയും പറഞ്ഞു.
ബ്രിട്ടീഷുകാരുടെ അടിമത്തത്തിൽനിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് നേതാക്കളുടെയും ധീരജവന്മാരുടെയും ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ഫലമാണെന്നും അവരുടെ ത്യാഗത്തിന്റെ മുന്നിൽ ശിരസ്സുനമിച്ച് എല്ലാ സ്വാതന്ത്ര്യദിനത്തിലും ഇന്ത്യ കടന്നുവന്ന എല്ലാ നേട്ടങ്ങളെയും ഓർത്ത് ഓരോ ഇന്ത്യക്കാരും അഭിമാനിക്കാറുണ്ടെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
മധുരപലഹാര വിതരണവും ദേശീയഗാനാലാപനവുമുണ്ടായി. സാജിദ് നൂറനാട്, ബഷീർ കരോളം, ഹരി കായംകുളം, ഷംനാസ്, എൽദോ വയനാട്, ഷൈജു നിലമ്പൂർ, പി.വി. വരുൺ, ജംഷി, പ്രദീപ്, സുൽഫി കൊച്ചു, അൻവർ യൂനുസ്, ഉമർ അലി അക്ബർ, ശിഹാബ്, അലി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.