റിയാദ്: അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയെ റിയാദിലെ കലാകായിക സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് അനുസ്മരിച്ചു. ആദരസൂചകമായി മറഡോണയുടെ ചിത്രം പതിച്ച ടി ഷർട്ട് അണിഞ്ഞാണ് എല്ലാവരും ചടങ്ങിൽ പങ്കെടുത്തത്.മൗനപ്രാർഥനയും ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചനയും നടന്നു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് നവാസ് ഒപ്പീസ് അധ്യക്ഷത വഹിച്ചു.
ഉപദേശകസമിതി അംഗം സലാം പെരുമ്പാവൂർ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് നൗഷാദ് ആലുവ അനുസ്മരണ പ്രഭാഷണം നടത്തി. ലോകമെമ്പാടുമുള്ള ആരാധകവൃന്ദങ്ങൾക്കും ഫുട്ബാൾ ലോകത്തിനും തീരാനഷ്ടമാണ് ഡീഗോയുടെ അപ്രതീക്ഷിത വേർപാടിലൂടെ ഉണ്ടായിരിക്കുന്നതെന്നും കാൽപന്തുകളിയെ ജീവനോളം ഇഷ്ടപ്പെടുന്ന ഏവരുടെയും മനസ്സിൽ കളിക്കളത്തിലെ ഈ ലാറ്റിനമേരിക്കൻ ഇതിഹാസം എന്നും അനശ്വരനായി തന്നെ നിൽക്കുമെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
കോഒാഡിനേറ്റർ ഷൈജു പച്ച, സ്പോർട്സ് കൺവീനർ അഷ്റഫ് അപ്പക്കാട്ടിൽ, ഡൊമിനിക് സാവിയോ, റിജോഷ് കടലുണ്ടി, ഷഫീഖ് പാറയിൽ, ബാലഗോപാലൻ, നബീൽ ഷാ, സുൽഫി കൊച്ചു, ജിബിൻ സമദ്, ഹാരിസ് ചോല, നവാസ് കണ്ണൂർ, റിജോ ഡൊമിനിൻകോസ്, ഷൈജു നിലമ്പൂർ, മഹേഷ് ജയ്, ഷമീർ കല്ലിങ്കൽ എന്നിവർ സംസാരിച്ചു. ലബൈബ് കൊടുവള്ളി, വിപിൻ വയനാട്, സജീർ സമദ്, ഷാനവാസ് ആലുങ്ങൽ, ജബ്ബാർ പൂവാർ, രാജീവ് പണിക്കർ, സിജോ മാവേലിക്കര, സനൂപ് രയരോത്ത്, സനു, അബി കിഴക്കേക്കര, അൻവർ സാദത്ത്, ഷമീർ കൊടുവള്ളി, നെയിം നാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി മജു അഞ്ചൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.