റിയാദ്: കലാസാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് അറബ്കോ കാർഗോയുമായി സഹകരിച്ച് പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു.
സുലൈ അറബ്കോ കാർഗോയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ നിഖിൽ രാമചന്ദ്രനിൽനിന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടും റിയാദ് ടാക്കീസ് രക്ഷാധികാരി അലി ആലുവയും ചേർന്ന് ഏറ്റുവാങ്ങി.
ചടങ്ങിൽ റിയാദ് ടാക്കീസ് സെക്രട്ടറി ഹരി കായംകുളം, ട്രഷറർ അനസ് വള്ളികുന്നം, കോഓഡിനേറ്റർ ഷൈജു പച്ച, പി.ആർ.ഒ റിജോഷ് കടലുണ്ടി, മീഡിയ ജോയിൻറ് കൺവീനർ അൻവർ സാദത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ സജീർ സമദ്, ഷൈജു നിലമ്പൂർ, സാജിദ് നൂറനാട്, സോണി ജോസഫ്, എൽദോ വയനാട്, ഷിജു ബഷീർ, അംഗങ്ങളായ നാസർ ആലുവ, ഉമർ അലി, ഹരീഷ് കമ്പല, ഫൈസൽ തമ്പലക്കോടൻ, റനീഷ് ഡൊമിനിക്, ബിനു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.