റിയാദ്: കല, സാംസ്കാരിക, സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് അറബ്കോ കാർഗോയുടെ സഹകരണത്തോടെ പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു.
റിയാദ് സുലൈയിൽ നടന്ന ചടങ്ങിൽ അറബ്കോ എം.ഡി രാമചന്ദ്രൻ റിയാദ് ടാക്കീസ് പ്രസിഡന്റ് ഷഫീഖ് പറയിലിന് കൈമാറി കലണ്ടർ പ്രകാശനം നിർവഹിച്ചു. റിയാദ് ടാക്കീസ് വൈസ് പ്രസിഡന്റ് ഷമീർ കല്ലിങ്ങൽ, സെക്രട്ടറി ഹരി കായംകുളം, ട്രഷറർ അനസ് വള്ളികുന്നം, കോഓഡിനേറ്റർ ഷൈജു പച്ച, എക്സിക്യൂട്ടിവ് അംഗങ്ങളായ സജീർ സമദ്, സാജിദ് നൂറനാട്, ഷിജു ബഷീർ, അംഗങ്ങളായ ഉമറലി അക്ബർ, ശിഹാബ്, സൈദലവി, അബ്ദുറഹ്മാൻ കണ്ണിയൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.