2030 ലെ അറബ് സാംസ്കാരിക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ട റിയാദിലെ ദറഇയ ചരിത്ര നഗരം

2030ലെ അറബ് സാംസ്കാരിക തലസ്ഥാനമായി റിയാദിലെ ദറഇയ ചരിത്ര നഗരം

ജിദ്ദ: 2030 ലെ അറബ് സാംസ്കാരിക തലസ്ഥാനമായി റിയാദിലെ ദറഇയ ചരിത്ര നഗരത്തെ തെരഞ്ഞെടുത്തതായി അറബ് ഓർഗനൈസേഷൻ ഫോർ എജുക്കേഷൻ-കൾച്ചറൽ ആൻഡ്​​ സയൻസ് (അലസ്​കോ) പ്രഖ്യാപിച്ചു. പ്രാദേശിക സാംസ്​കാരത്തി​െൻറ ശ്വാശതമായ ചിഹ്നമെന്ന നിലയിലും ശ്രദ്ധേയമായ ധാരാളം സാംസ്​കാരിക പൈതൃകങ്ങളും ചരിത്രവും നിലനിൽക്കുന്ന പ്രദേശമെന്ന നിലയിലുമാണ്​ ദറഇയയെ സാംസ്​കാരിക തലസ്ഥാനമായി തെരഞ്ഞെടുത്തിരിക്കുന്നത്​.

ഈ മാസം 19 മുതൽ 20 വരെ ദുബൈയിൽ നടന്ന അലക്‌സോ ഓർഗനൈസേഷ​െൻറ വാർഷിക യോഗത്തിൽ അറബ് സാംസ്‌കാരിക മന്ത്രിമാർ അംഗീകരിച്ച ഉടനെയാണ്​ പ്രഖ്യാപനമുണ്ടായത്​. 2000ൽ അറബ്​ സാംസ്​കാരിക തലസ്ഥാനമായി റിയാദിനെ തെരഞ്ഞെടുത്തിരുന്നു. രണ്ടാം തവണയാണ് ഒരു സൗദി നഗരം അറബ് സാംസ്കാരിക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2030 ലെ അറബ് സംസ്കാരത്തി​െൻറ തലസ്ഥാനമായി ദറഇയയെ തെരഞ്ഞെടുത്തതിലൂടെ സൗദി അറേബ്യയുടെ ആദ്യത്തെ തലസ്ഥാനത്തെ കിരീടമണിയിച്ചിരിക്കുകയാണെന്ന്​ സാംസ്കാരിക മന്ത്രി അമീർ ബദ്​ർ ബിൻ അബ്​ദുല്ല ബിൻ ഫർഹാൻ പറഞ്ഞു.


നൂറ്റാണ്ടുകളായി അത് സൃഷ്​ടിച്ച ചരിത്രപരവും നാഗരികവുമായ സമ്പന്നത അതിനെ ഏറ്റവും പ്രമുഖമായ ചരിത്ര സ്ഥലങ്ങളാക്കി മാറ്റിയിരിക്കുകയാണ്​. നേരത്തെ റിയാദിനെ അറബ് സംസ്കാരത്തി​െൻറ തലസ്ഥാനമായി കിരീടമണിയിച്ചതിനു ശേഷമാണ് ഈ തെരഞ്ഞെടുപ്പ്. ഉയർന്ന സാംസ്കാരികവും വൈജ്ഞാനികവുമായ മൂല്യമുള്ള രണ്ട് നഗരങ്ങളുടെ പദവിയെ ഉയർത്തുന്നതാണ്​ ഇത്. വിഷൻ 2030 ​െൻറ അതേ വർഷമായതിനാൽ ഇതിന് വലിയ അർഥങ്ങളുണ്ടെന്നും സാംസ്​കാരിക മന്ത്രി പറഞ്ഞു.

ദറഇയ ഇന്ന് ഒരു പ്രധാന വർക്ക്‌ ഷോപ്പാണ്​. അതി​െൻറ സാംസ്കാരികവും വിജ്ഞാനവുമായ സ്ഥാനത്തിന് പകരമായി സൗദിയിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ ദറഇയ ഗേറ്റ്​ അവിടെ നടപ്പാക്കുകയാണ്​. പ്രധാനപ്പെട്ട ആഗോള സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി നഗരം മാറും.

സാംസ്‌കാരിക കലാശിൽപശാലകൾ, നാടക-സിനിമാ പരിപാടികൾ, ഉത്സവങ്ങൾ, മത്സരങ്ങൾ, സാംസ്‌കാരിക വാരങ്ങൾ എന്നിവ സംഘടിപ്പിക്കുക, പ്രതിനിധി സംഘങ്ങളെയും കലാസംഘങ്ങളെയും കൈമാറ്റം ചെയ്യൽ, സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനരുദ്ധാരണം, അവയുടെ വികസനം, സർഗാത്മകത പ്രോത്സാഹിപ്പിക്കൽ, കലാകാരന്മാരെ പ്രോത്സാഹിപ്പിക്കൽ, ബുദ്ധിജീവികളെ പിന്തുണയ്‌ക്കൽ എന്നിവ ഉൾപ്പെടുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ്​ ദറഇയയെ അറബ്​ സാംസ്​കാരത്തി​െൻറ തലസ്ഥാനമായി തെരഞ്ഞെടുത്തതിലൂടെ നടപ്പാകുന്നതെന്നും സാംസ്​കാരിക മന്ത്രി പറഞ്ഞു.

Tags:    
News Summary - Riyadh's historic city of Diriyah will be the Arab cultural capital of 2030

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.