ദമ്മാം: പ്രവാസലോകത്തെ വിദ്യാർഥികളുടെ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾക്ക് പ്രചോദനമേകാൻ രിസാല സ്റ്റഡി സർക്കിൾ സൗദി ഈസ്റ്റ് നാഷനലിലെ സ്റ്റുഡൻറ്സ് സർക്കിൾ അംഗങ്ങളുടെ ദേശീയ സംഗമം സമാപിച്ചു. ഡോ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ആർ.എസ്.സി ഗൾഫ് കൗൺസിൽ അംഗം അബ്ദുറഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു. ഗൾഫ് കൗൺസിൽ അംഗങ്ങളായ വി.പി.കെ. മുഹമ്മദ്, ഹാരിജത് എന്നിവർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.
നാഷനൽ ചെയർമാൻ ഷഫീഖ് ജൗഹരി, നാഷനൽ സിൻഡിക്കേറ്റ് ചീഫ് ഷമീർ രണ്ടത്താണി, ഷുക്കൂറലി ചെട്ടിപ്പടി എന്നിവർ റിയാദ് നോർത്ത്, റിയാദ് സിറ്റി, ദമ്മാം, അൽഅഹ്സ, ജുബൈൽ, ഖോബാർ, അൽഖസീം, ഹാഇൽ സെൻട്രലുകളിലെ സ്റ്റുഡൻറ്സ് സർക്കിൾ പ്രഖ്യാപനം നടത്തി. സെൻട്രൽ സിർക്കിളുകളുടെ നയപ്രഖ്യാപനം അതത് സെൻട്രലുകളുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രിഫെക്ടോ നിർവഹിച്ചു. നാഷനൽ സ്റ്റുഡൻറ്സ് കൺവീനർ അബൂഹനീഫ മേച്ചേരി സ്വാഗതവും ഫഹദ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.