ദമ്മാം: ദമ്മാമിൽ വൻ കവർച്ചസംഘം പിടിയിലായി. യുവാക്കളായ രണ്ട് അറബ് വംശജരാണ് കിഴക്കൻ പ്രവിശ്യാ സുരക്ഷസംഘത്തിെൻറ പിടിയിലായത്. വാഹനങ്ങൾ മോഷ്ടിക്കുകയും നിരവധി വീടുകൾ, കടകൾ കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രതികളാണിവർ.
കിഴക്കൻ പ്രവിശ്യ പൊലീസ് വിഭാഗം ഔദ്യോഗിക വക്താവ് ക്യാപ്റ്റൻ മുഹമ്മദ് അൽദുറൈഹിം ആണ് ഇക്കാര്യം അറിയിച്ചത്. പതിവുപരിശോധനക്കിടെ സംഘത്തെക്കുറിച്ച് സൂചന ലഭിക്കുകയും പഴുതടച്ച അന്വേഷണത്തിനൊടുവിൽ സംഘത്തെ വലയിലാക്കുകയുമായിരുന്നു. താമസ കെട്ടിടങ്ങൾ, കടമുറികൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത് കവർച്ചക്കെത്തുന്നതായിരുന്നു രീതി. ഇത്തരത്തിൽ മോഷ്ടിച്ച തൊണ്ടിമുതലുകൾ ഇവരിൽനിന്ന് പിടിച്ചെടുത്തു.
മോഷ്ടിച്ച മൂന്നു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത വസ്തുക്കളും വാഹനങ്ങളും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. കേസ് പുരോഗമിക്കുന്നതായും തുടർനടപടികൾക്കായി പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ അറിയിച്ചു. ദിവസങ്ങൾക്കുമുമ്പ് ദമ്മാം നഗരകേന്ദ്രത്തിലെ സീക്കോ ബിൽഡിങ്ങിനു സമീപം കുടുംബങ്ങൾ താമസിക്കുന്ന കെട്ടിട സമുച്ചയത്തിൽ കവർച്ചസംഘമെത്തുന്നത് തുടർക്കഥയായിരുന്നു.
ഒരാഴ്ചക്കിടെ മൂന്നു തവണയാണ് സംഘം ഫ്ലാറ്റിലെത്തിയത്. ഇതുസംബന്ധിച്ച വാർത്ത 'ഗൾഫ് മാധ്യമം' നൽകിയിരുന്നു. ഈ കേസ് അന്വേഷണത്തിലിരിക്കെ, നഗരത്തിലെതന്നെ സമാനമായ മറ്റൊരു കേസിൽ ഇത്തരത്തിലുള്ള കവർച്ചസംഘം പിടിയിലായ വാർത്ത ആളുകൾക്ക് ആശ്വാസം പകർന്നു.തുടർന്നും കവർച്ചസംഘങ്ങൾക്കെതിരെ അധികൃതർ നടപടി ശക്തമാക്കുമെന്ന് പ്രതീക്ഷയിലാണ് ദമ്മാം നിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.