ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകർക്ക് സേവനം നൽകുന്നതിനായി വിവിധ മേഖലകളിൽ നിരവധി പുതിയ സ്മാർട്ട് റോബോട്ടുകൾ ഉണ്ടായിരിക്കുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
'തീർഥാടകർക്കുള്ള സേവനം ഞങ്ങൾക്ക് അഭിമാനമാണ്' എന്ന 10ാമത് കാമ്പയിൻ ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇരുഹറം കാര്യാലയം ഹജ്ജ് പ്രവർത്തനപദ്ധതി അടുത്ത ഞായറാഴ്ച ആരംഭിക്കും. മികച്ച സേവനങ്ങളോടൊപ്പം സ്മാർട്ട് ആപ്ലിക്കേഷനുകൾ ആരംഭിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് ഇത്തവണത്തെ പ്രവർത്തന പദ്ധതി. സേവനസംവിധാനങ്ങൾ നവീകരിക്കുന്നതിനും ആധുനിക പ്രോഗ്രാമുകളും സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുക്കുന്നതിലും ശ്രദ്ധിക്കും.
ഹജ്ജ് തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. തീർഥാടന സേവനരംഗത്തെ വിജയം നിലനിർത്താനും ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കാനും വിവിധ വകുപ്പുകളുമായി സഹകരിച്ച് സേവനസംവിധാനങ്ങൾ സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരുഹറം കാര്യാലയ മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.