റിയാദ്: റോയൽ ഫോക്കസ് ലൈൻ കിങ്ഡം കപ്പ് ടൂർണമെന്റിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു. അൽഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾക്കൊടുവിലാണ് യൂത്ത് ഇന്ത്യ സോക്കർ, ലാന്റേൺ എഫ്.സി, പ്രവാസി സോക്കർ സ്പോർട്ടിങ്, അസീസിയ സോക്കർ എന്നീ ക്ലബുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടുക.
ഈഗിൾ എഫ്.സി, ആസ്റ്റർ സനദ് എന്നീ ടീമുകളെ തോൽപിച്ചാണ് യൂത്ത് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ സ്പോർട്ടിങ് എഫ്.സിയെയും ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് റെയിൻ ബോയെയും മറികടന്നാണ് ലാന്റേണിന്റെ സെമി പ്രവേശം. പ്രവാസി സോക്കർ സ്പോർട്ടിങ് പ്രീ ക്വാർട്ടറിൽ ഫ്രൈഡേ ഫുട്ബാൾ ക്ലബിനെയും ക്വാർട്ടറിൽ റിയാദ് ബ്ലാസ്റ്റേഴ്സിനെയും കീഴടക്കിയാണ് സെമി ബെർത്ത് ഉറപ്പാക്കിയത്.
മൻസൂർ അൽ റബീഅയെയും കനിവ് എഫ്.സിയെയും രണ്ട് റൗണ്ടുകളിൽ പരാജയപ്പെടുത്തി അസീസിയ സോക്കറും സെമിയിലേക്ക് അർഹത നേടി. കടുത്ത തണുപ്പിെൻറ പശ്ചാത്തലത്തിലും ധാരാളം കാണികൾ മത്സരം കാണാനെത്തിയിരുന്നു. അടുത്തയാഴ്ച നടക്കുന്ന സെമി, ഫൈനൽ മത്സരങ്ങളോടെ കിങ്ഡം കപ്പിന് തിരശ്ശീല വീഴും. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സാലിഹ്, കൺവീനർ ആദിൽ, ട്രഷറർ ജംഷീദ്, ക്ലബ് രക്ഷാധികാരികളായ ബഷീർ ചേലേമ്പ്ര, ആഷിക്, ഇംതിയാസ്, നിസാം, സുനീർ, ക്ലബ് പ്രസിഡൻറ് ശിഹാബ്, അർഷാദ്, വളന്റിയർ ക്യാപ്റ്റൻ സജീഷ്, നാസർ, ടൂർണമെന്റ് ടെക്നിക്കൽ ടീമംഗങ്ങളായ ഷാനു, ആഷിക്, ക്ലബ് പ്രതിനിധികളായ ഇർഷാദ്, ഫാസിൽ, റിയാസ്, മുഹമ്മദ്, ഷാനവാസ്, മജ്റു എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.