സേവനസന്നദ്ധരായി ആർ.എസ്.സി ഹജ്ജ് വളന്റിയർമാർ മക്കയിൽ
മക്ക: ആർ.എസ്.സി ഹജ്ജ് വളന്റിയർമാരുടെ സേവനം ഹാജിമാർക്ക് ഏറെ ആശ്വാസമായി. കനത്ത ചൂടിൽ തളർന്നവർക്ക് കുടിവെള്ളം നൽകിയും കൃത്യമായ ബസുകളിലേക്കും താമസസ്ഥലങ്ങളിലേക്കും അവർക്ക് വഴികാട്ടിയായും വളന്റിയർമാർ സേവനരംഗത്തുണ്ട്.
ലഗേജുകൾ നഷ്ടപ്പെട്ട ഹാജിമാർക്ക് അവ കണ്ടെത്തിനൽകാനും വീൽചെയറിലെത്തിവർക്ക് ബസുകളിലും താമസസ്ഥലങ്ങളിലുമെത്താനും വളന്റിയർമാരുടെ സേവനം ലഭ്യമായത് ഹാജിമാർക്ക് വലിയ ആശ്വാസമായി. ഖുദൈ ബസ് സ്റ്റേഷനിൽ ഉമർ ഹാജി, നിസാർ കണ്ണൂർ, ജുനൈദ് കൊണ്ടോട്ടി, അസീസിയയിൽ നാസർ തച്ചംപൊയിൽ, ഉസ്മാൻ, സ്വഫ്വാൻ കൊടിഞ്ഞി, മഹബസ് ജിന്ന് ബസ് സ്റ്റേഷനിൽ ജമാൽ മുക്കം, മുഷ്താഖ് ഷാറൽ ഹജ്ജ്, അനസ് മുബാറക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വളന്റിയർ സേവനം നടത്തിയത്. മക്ക സോൺ ഹജ്ജ് കോർ കമ്മിറ്റി വളന്റിയർമാരെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.