ഹാജിമാർക്ക് ഇലക്ട്രിക് വീൽചെയർ സേവനം നൽകി ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ ടീം 

ഹാജിമാർക്ക് ഇലക്ട്രിക് വീൽചെയർ സേവനം നൽകി ആർ.എസ്.സി

മക്ക: ഹജ്ജ് കർമത്തിനെത്തുന്ന ഹാജിമാർക്ക് വിവിധ സേവനങ്ങൾ ചെയ്യുന്ന രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ഹജ്ജ് വളന്റിയർ കോറിന്റെ ആഭിമുഖ്യത്തിൽ ഇലക്ട്രിക് വീൽചെയർ സേവനത്തിന് തുടക്കമായി. ആദ്യ ഹജ്ജ് സംഘം എത്തിയതുമുതൽ ഹറം, അസീസിയ തുടങ്ങിയ പരിസരങ്ങളിൽ സേവനത്തിൽ മുഴുകിയ വളന്റിയർമാർ അവസാന ഹാജിമാർ മക്കയിൽനിന്ന് പോകുന്നതുവരെ കർമനിരതരാവും. മുൻവർഷങ്ങളിൽ നടത്തിയതുപോലെ വളന്റിയർമാർക്ക് പ്രത്യേകം പരിശീലനം നൽകിയാണ് സേവനത്തിന് ഇറക്കുന്നത്‌.

നടക്കാൻ പ്രയാസപ്പെടുന്ന ഹാജിമാർക്ക് വളന്റിയർ കോറിന്റെ വീൽചെയർ സേവനം ആശ്വാസമായിരുന്നു. ഈ വർഷം മുതൽ ഇലക്ട്രിക് വീൽചെയർ സേവനത്തിന് സംഘടന തുടക്കം കുറിച്ചു. കേരളം മുസ്‍ലിം ജമാഅത്ത് സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടി, ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ ക്യാപ്റ്റൻ റഷീദ് പന്തല്ലൂരിന് നൽകി ഉദ്ഘാടനം ചെയ്തു. ആർ.എം. ത്വൽഹത്ത്, ഹനീഫ് അമാനി, സാദിഖ് ചാലിയാർ, അബൂബക്കർ, അബ്ദുൽ ഹാദി ഊരകം തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - RSC provided electric wheelchair service to pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.