ദമ്മാം: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) 30ാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ‘ത്രൈവ് തേർട്ടി’യുടെ ഭാഗമായി സൗദി ഈസ്റ്റ് കലാലയം സാംസ്കാരിക വേദിക്കുകീഴിൽ ‘വിഭവം കരുതണം വിപ്ലവമാവണം’ എന്ന പ്രമേയത്തെ ആസ്പദമാക്കി വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു. സൗദി ഈസ്റ്റിന് കീഴിലുള്ള റിയാദ് നോർത്ത്, ദമ്മാം, അൽഖോബാർ, അൽഅഹ്സ, റിയാദ് സിറ്റി, അൽ ഖസീം, അൽ ജൗഫ്, ഹാഇൽ, ജുബൈൽ എന്നീ സോൺ കേന്ദ്രങ്ങളിലാണ് പ്രമേയം വിചാരം നടത്തിയത്.
സാമൂഹിക ഘടനയുടെ സൗകുമാര്യതക്ക് അഭൗതിക വിഭവങ്ങളായ സ്നേഹവും കരുതലും സഹിഷ്ണുതയും അനിവാര്യമാണെന്ന് വിവിധ കേന്ദ്രങ്ങളിലെ ചർച്ച സംഗമങ്ങൾ നിരീക്ഷിച്ചു. മത സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളായ സതീഷ് കുമാർ (കേളി), ഷാഫി, ശരീഫ് മാങ്കടവ് (കെ.എം.സി.സി), ജയൻ കൊടുങ്ങല്ലൂർ (മീഡിയ), ഫൈസൽ മമ്പാട്, ലത്തീഫ് തിരുവമ്പാടി, ഉമർ സഖാഫി മൂർക്കനാട്, ജാഫർ സഖാഫി, അഫ്സൽ കായംകുളം (ഐ.സി.എഫ്), നിഷാദ് പാലക്കാട് (ഖസീം പ്രവാസി സംഘം), ലുഖ്മാൻ വിളത്തൂർ, മുസ്തഫ മാസ്റ്റർ മുക്കൂട്, മുഹമ്മദലി കാരിക്കുളം എന്നിവർ വ്യത്യസ്ത കേന്ദ്രങ്ങളിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.