റിയാദ്: ത്രിപുരയിൽ ആർ.എസ്.എസ് മുസ്ലിംകൾക്കെതിരെ നടത്തുന്ന തേർവാഴ്ചക്കെതിരെ മതേതര സമൂഹം മൗനം വെടിയണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
ത്രിപുരയിൽ സംഘ്പരിവാർ നടത്തുന്ന ഹീനമായ കൊള്ളക്കും ആക്രമണങ്ങൾക്കും മുസ്ലിംകൾ നിരന്തരമായി ഇരയാവുകയാണ്.
ത്രിപുര സർക്കാറിെൻറ ഭാഗത്തുനിന്നുള്ള നിഷ്ക്രിയത്വം അപലപനീയമെന്നും തുടർച്ചയായി നടത്തുന്ന വർഗീയ കലാപങ്ങൾ ഹിന്ദുത്വ രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സ്റ്റേറ്റ് പ്രസിഡൻറ് സൈദലവി ചുള്ളിയാൻ കുറ്റപ്പെടുത്തി.
അസമിന് ശേഷം ത്രിപുരയും ഹിന്ദുത്വ ഭീകരരുടെ പരീക്ഷണശാലയാക്കി മാറ്റാൻ ശ്രമിക്കുമ്പോഴും ദേശീയ മാധ്യമങ്ങൾ പോലും ഇത്തരം ക്രൂരതകൾക്കെതിരെ കണ്ണടക്കുകയാണ്.
സംഘ്പരിവാർ നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കും കൊള്ളക്കും കൊള്ളിവെപ്പിനും കൂട്ട ബലാത്സംഗങ്ങൾക്കും മുന്നിൽ സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ മൗനം വെടിയണമെന്ന് സോഷ്യൽ ഫോറം റിയാദ് സ്റ്റേറ്റ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.