റിയാദ്: നഗര ഹൃദയത്തിലെ തഹ്‌ലിയ തെരുവിൽ റിയാദ് നഗരസഭ 'റിയാദ് മാർക്കറ്റ്' എന്ന തലവാചകത്തിൽ നഗരചന്തക്ക് തുടക്കം കുറിച്ചു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ വൈകീട്ട് 10 വരെയാണ് ചന്ത. കുട്ടികൾക്കും മുതിർന്നവർക്കും പ്രവേശനം അനുവദിക്കും. പ്രത്രേക രജിസ്ട്രേഷനോ പ്രവേശന ഫീസോ ഇതിനായി നൽകേണ്ട. സ്വദേശികളായ ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും പരിചയപ്പെടുത്തുകയുമാണ് ചന്ത ലക്ഷ്യംവെക്കുന്നത്. സൗദി ഉൾഗ്രാമങ്ങളിലെ സംരംഭകർക്ക് അവരുടെ ഉൽപന്നങ്ങൾ നഗരത്തിനകത്ത് ജീവിക്കുന്നവർക്കിടയിലേക്ക് പ്രചാരണം നൽകാനുള്ള അവസരം കൂടിയാണിത്.
ചന്തയിലേക്ക് വിദ്യാർഥികൾ, വീട്ടമ്മമാർ, കർഷകർ തുടങ്ങി സമൂഹത്തിെൻറ വിവിധ തുറകളിൽ നിന്നുള്ളവരെത്തുന്നുണ്ട്. ഉദ്ഘാടന ദിവസം തന്നെ നൂറുകണക്കിനാളുകളാണ് സന്ദർശിച്ചത്. ജൈവകൃഷി ചെയ്‌ത പച്ചക്കറികൾ, പഴങ്ങൾ, ഇലകൾ, പൂക്കൾ തുടങ്ങിയവയാണ് പ്രധാന ആകർഷണം. കുടിൽ വ്യവസായികൾ നിർമിച്ച സുഗന്ധദ്രവ്യങ്ങൾ, ഫേസ് പൗഡർ, ഗിഫ്റ്റ് ഐറ്റംസുകൾ, പല തരത്തിലുള്ള സോപ്പുകൾ, പ്ലാസ്റ്റിക് നിർമിത പൂക്കൾ, സൗന്ദര്യ വർധക വസ്തുക്കൾ, പഴങ്ങൾകൊണ്ട് നിർമിച്ച ബൊക്കെകൾ തുടങ്ങി നിരവധി ഉൽപന്നങ്ങളാണ് വിൽപ്പനക്കായുള്ളത്. അപകടകരമായ കെമിക്കലുകളോ മായമോ ചേർക്കാത്ത ഉൽപന്നങ്ങളാണ് മേളയിലെ പ്രധാന ആകർഷണം. ഇത്തരം ഉൽപന്നങ്ങൾ വാങ്ങാൻ ആവശ്യക്കാറെയുണ്ട്. അറേബ്യൻ ഊദിെൻറ പരിമളം പരത്തുന്ന സ്റ്റാളുകളിൽ സുഗന്ധ വസ്തുക്കൾ ഉപയോഗിക്കുക്കുന്ന രീതിയും ഉൽപാദിപ്പിക്കുന്ന പ്രക്രിയയും പരിചയപ്പെടുത്തുന്നുണ്ട്.
സെലിബ്രറ്റികളെയോ മീഡിയകളെയോ ഉപയോഗിച്ച് ആധുനിക രീതിയിലുള്ള പരസ്യങ്ങൾ നൽകാൻ പ്രാപ്തിയില്ലാത്ത ചെറുകിടക്കാർക്ക് അവരുടെ ഉൽപന്നങ്ങൾ പരിചയപ്പെടുത്താൻ വലിയ സഹായമാണ് ഈ മേള. ഇതുവഴി ചെറുപ്പക്കാരായ സ്വദേശി യുവതി യുവാക്കളെ സംരഭകത്വത്തിലേക്ക് കൂടുതൽ ആകർഷിക്കാനാകുമെന്നും ചെറുകിട സ്ഥാപനങ്ങൾ ഉപജീവനമായി കാണുന്നവർക്കും ഈ മേഖലയിൽ മുതലിറക്കുന്നവർക്കും ഇത്തരം മേളകൾ വലിയ രീതിയിലുള്ള പ്രചോദനം പ്രതീക്ഷയും നൽകുമെന്നും മേളക്കെത്തിയ സന്ദർശകരും സംരംഭകരും പറയുന്നു. സന്ദർശകരെ മേളയിലേക്ക് ആകർഷിക്കുവിധം സൗദി അറേബ്യയിലെ കലാകാരന്മാരുടെ കലാപ്രകടനങ്ങൾക്കും നഗരിയിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.