ജിദ്ദ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ റമദാൻ കാമ്പയിനിെൻറ ഭാഗമായി റുവൈസ് ഏരിയ കെ.എം.സി.സി പ്രവർത്തകർ സ്വരൂപിച്ച സി.എച്ച് സെൻറർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ ഫണ്ടുകൾ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.
റുവൈസ് റസ്റ്റാറൻറ് ഹാളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. കോവിഡ് സാഹചര്യത്തിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നടത്തിയ സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചു. കേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് താങ്ങും തണലുമായ സി.എച്ച് സെൻററുകളുടെ നിർമാണത്തിലും പ്രവർത്തനത്തിലും ജിദ്ദയിലെ കെ.എം.സി.സി പ്രവർത്തകരുടെ കാര്യമായ സംഭാവനയുണ്ട് എന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ റുവൈസ് ഏരിയ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ് അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. പ്രവാസി വാക്സിനേഷൻ വിഷയത്തിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഹൈകോടതിയിൽ ഹരജി നൽകി അനുകൂല വിധി നേടിയെടുക്കാൻ കഴിഞ്ഞത് ജിദ്ദയിലെ കെ.എം.സി.സി പ്രവർത്തകർക്ക് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.ഭാരവാഹികളായ മുസ്തഫ ആനക്കയം, കെ.എൻ.എ. ലത്തീഫ്, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.
സി.എച്ച് സെൻറർ ഫണ്ട് ഏരിയ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് സയ്യിദ് മുഹ്ദാർ തങ്ങൾ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹ്മദ് പാളയാട്ടിനും ശിഹാബ് തങ്ങൾ റിലീഫ് സെൽ ഫണ്ട് ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി റഫീഖ് പന്താരങ്ങാടി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രക്കും ചടങ്ങിൽ കൈമാറി.
ഹൈദർ ദാരിമി തുവ്വൂർ പ്രാർഥന നടത്തി. റുവൈസ് ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി സ്വാഗതവും സെക്രട്ടറി സലീം കരിപ്പോൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.