റിയാദ്: റയാൻ ലാന്റേൺ എഫ്.സി സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ റിയാദ് അൽ ഖർജ് റോഡിലെ ഇസ്കാൻ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി എട്ടിന് ആരംഭിക്കും. ആദ്യ മത്സരത്തിൽ അണ്ടർ സെവന്റീൻ വിഭാഗത്തിൽ യൂത്ത് സോക്കർ അക്കാദമി, യുനൈറ്റഡ് ഫുട്ബാൾ അക്കാദമി ടീമുകൾ ഏറ്റുമുട്ടും.
തുടർന്ന് റിഫയിലെ പ്രമുഖരായ എട്ട് ടീമുകൾ തമ്മിൽ ക്വാർട്ടർ ഫൈനലിൽ മത്സരിക്കും. പ്രവാസി എഫ്.സി-യൂത്ത് ഇന്ത്യ, ബ്ലാസ്റ്റേഴ്സ് വാഴക്കാട് എഫ്.സി-ഈഗ്ൾ എഫ്.സി, റിയാദ് ബ്ലാസ്റ്റേഴ്സ് എഫ്.സി-അസീസിയ സോക്കർ, റിയൽ കേരള എഫ്.സി-റെയിൻബോ എഫ്.സി മത്സരങ്ങളാണ് നടക്കുക.
എട്ട് ടീമുകളിലും സൗദിയിലെ പ്രമുഖ താരങ്ങളാണ് ബൂട്ടുകെട്ടുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക മത്സരങ്ങൾ റയാൻ പോളിക്ലിനിക് മാനേജിങ് ഡയറക്ടർ മുഷ്ത്താഖ് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുജീബ് ഉപ്പട അധ്യക്ഷത വഹിച്ചു. റിഫ ഭാരവാഹികളായ ബഷീർ ചേലേമ്പ്ര, സൈഫു കരുളായി, കരീം പയ്യനാട്, നാസർ മാവൂർ, ലാന്റേൺ എഫ്.സി ഭാരവാഹികളായ ജംഷി ചുള്ളിയോട്, ഫവാസ് എടവണ്ണ, സമീർ മണ്ണാർമല തുടങ്ങിയവർ സംസാരിച്ചു.
നാസർ മൂച്ചിക്കാടൻ സ്വാഗതവും ഷഹീർ പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു. ചടങ്ങുകൾക്ക് യഅ്കൂബ് ഒതായി, ഷാജി അരീക്കോട്, ഹമീദ് എടത്തനാട്ടുകര, മുസ്ബിൻ കരുവാരകുണ്ട്, ഇർഷാദ് മൊല്ല, മൻസൂർ അങ്ങാടിപ്പുറം, ആസാദ് വളാഞ്ചേരി, സലീം പാവറട്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.