ഐ.എം.സി.സി ഗൾഫ്​ കമ്മിറ്റി ഒാൺലൈനിൽ സംഘടിപ്പിച്ച എസ്.എ. പുതിയവളപ്പിൽ അനുസ്മരണം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്​ഘാടനം ചെയ്യുന്നു

എസ്.എ. പുതിയവളപ്പിൽ നിലപാടുകളിലുറച്ച നേതാവ് –കോടിയേരി ബാലകൃഷ്ണൻ

റിയാദ്​: ഐ.എം.സി.സി ഗൾഫ്​ കമ്മിറ്റി എസ്.എ. പുതിയവളപ്പിൽ അനുസ്മരണം ഒാൺലൈനിൽ സംഘടിപ്പിച്ചു. ദീർഘകാലം ഇന്ത്യൻ നാഷനൽ ലീഗി​െൻറ സംസ്ഥാന പ്രസിഡൻറായിരുന്ന അദ്ദേഹം പദവികളാഗ്രഹിക്കാതെ നിലപാടുകളിലുറച്ചു നിന്ന നേതാവാണെന്ന്​ യോഗം ഉദ്​ഘാടനം ചെയ്​ത സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.വിദ്യാർഥി സംഘടനാ രംഗത്തുണ്ടായിട്ടും സി.കെ.പി ചെറിയ മമ്മുക്കേയി എന്ന വലിയ നേതാവി​െൻറ മകനായിട്ടും പൊതുരംഗത്ത് എത്തിപ്പെടാനാകുമായിരുന്ന പദവികളിൽ നിന്നെല്ലാം വഴിമാറി നിൽക്കുകയും പിൽക്കാലത്ത് മാറിവന്ന രാഷ്​ട്രീയ സാഹചര്യത്തിൽ എടുത്ത നിലപാടിൽ അവസാന കാലം വരെ ഉറച്ചുനിൽക്കുകയും ചെയ്ത നിസ്വാർഥനായ നേതാവായിരുന്നു എസ്.എ. പുതിയവളപ്പിലെന്ന് കോടിയേരി അനുസ്മരിച്ചു.

ഐ.എം.സി.സി ജി.സി.സി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. കുലീനമായ പെരുമാറ്റം, സൗമ്യമായ സംസാരം, നിഷ്കളങ്കമായ പുഞ്ചിരി എന്നീ ഗുണത്രയങ്ങളുടെ ആൾരൂപമായിരുന്ന എസ്.എയുടെ ഭാവത്തിലോ നടപടികളിലോ, അദ്ദേഹം തലശേരിയിലെ പ്രശസ്തമായ കേയി കുടുംബത്തിലെ അംഗമെന്നോ പ്രഗത്ഭ നേതാവി​െൻറ മകനെന്നോ തോന്നിക്കുന്ന ലാഞ്ചന പോലുമുണ്ടായിരുന്നില്ലെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ്​ പ്രഫ. എ.പി. അബ്​ദുൽ വഹാബ് അഭിപ്രായപ്പെട്ടു. സി.പി.ഐ ദേശീയ എക്സിക്യുട്ടിവ് അംഗം ബിനോയ് വിശ്വം എം.പി, അഹമ്മദ് ദേവർകോവിൽ, പി.ടി.എ. റഹീം എം.എൽ.എ, എ.എൻ. ഷംസീർ എം.എൽ.എ, കെ.പി. മോഹനൻ, കാസിം ഇരിക്കൂർ എന്നിവരും എസ്.എ പുതുവളപ്പിലിനെ അനുസ്മരിച്ചു. സി.എച്ച്​. മുസ്തഫ, നാസർ കോയ തങ്ങൾ, എൻ.കെ. അബ്​ദുൽ അസീസ്, സൽമാൻ ഫാരിസ്, കുഞ്ഞാവുട്ടി ഖാദർ, എ.എം. അബ്​ദുല്ലക്കുട്ടി, പുളിക്കൽ മൊയ്തീൻകുട്ടി, ഷരീഫ് താമരശ്ശേരി, ഇ.കെ.കെ. റഷീദ്, ശരീഫ് കൊളവയൽ തുടങ്ങിയവർ സംസാരിച്ചു. ജി.സി.സി ജനറൽ കൺവീനർ ഖാൻ പാറയിൽ സ്വാഗതവും ട്രഷറർ സയ്യിദ് ഷാഹുൽ ഹമീദ് മംഗലാപുരം നന്ദിയും പറഞ്ഞു.

റഫീഖ് അഴിയൂർ, എൻ.എം. അബ്​ദുല്ല, സുബൈർ ചെറുമോത്ത്, ഹനീഫ് അറബി, ഹാരിസ് വടകര, ഗഫൂർ ഹാജി, ഇല്യാസ് മട്ടന്നൂർ, ഹമീദ് മധുർ, ടി.ടി. നൗഷീർ, മുഫീദ് കൂരിയാടൻ, അക്‌സർ മുഹമ്മദ്, കരീം മൗലവി കട്ടിപ്പാറ, റഷീദ് തൊമ്മിൽ, താഹിറാലി പൊറപ്പാട്, എം. റിയാസ് തിരുവനന്തപുരം, അഷ്‌റഫ് തച്ചറോത്ത്, റൈസൽ വടകര, നിസാർ അഴിയൂർ, യൂനുസ് മൂന്നിയൂർ, അബൂബക്കർ എ.ആർ. നഗർ, പി.എൻ.എം. ജാബിർ, പി.വി. ഇസ്സുദ്ദീൻ, അബ്​ദുൽകരീം പയമ്പ്ര, ഒ.സി. നവാഫ്, ഖലീൽ, ഇർഷാദ് ഉൾ​െപ്പടെയുള്ളവർ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.