ജുബൈൽ: സദാറ കെമിക്കൽ കമ്പനിയുടെ 2021ലെ ആദ്യപാദ വരുമാനം 4.4 ബില്യൺ റിയാൽ. കഴിഞ്ഞ വർഷത്തെ ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 30.5 ശതമാനം വർധന. ചരിത്രത്തിൽ ആദ്യമായാണ് സകാത്, നികുതിക്കു ശേഷമുള്ള ആദ്യ ലാഭം 1.6 ബില്യൺ റിയാൽ കവിഞ്ഞത്. 2020 ലെ അവസാന പാദത്തിൽ 1.27 ബില്യൺ റിയാൽ ആയിരുന്നു.
ഓഹരി ഉടമകളോടുള്ള കമ്പനിയുടെ നിരന്തരമായ പ്രതിബദ്ധതയും ഉപഭോക്താക്കൾക്കായി ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ നിർമിക്കുന്നതുമാണ് കമ്പനിയെ ലാഭത്തിലെത്തിച്ചത്.
ഉയർന്ന വിൽപന, തുടർച്ചയായ സാമ്പത്തിക അച്ചടക്കം, കടം പുനർനിർമാണത്തിൽ നേട്ടം എന്നിവയാണ് കമ്പനിയുടെ ലാഭം വർധിക്കാൻ കാരണമായത്. കോവിഡ് ഉയർത്തുന്ന പ്രാദേശികവും ആഗോളവുമായ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും കമ്പനി മികച്ച പ്രകടനം പുറത്തെടുത്തു.
ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനൊപ്പം ബിസിനസ് പ്രവർത്തനങ്ങൾ ക്രിയാത്മകമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് നടപടികൾ കൈക്കൊള്ളുകയും ചെയ്തു.
കൂടാതെ, സുരക്ഷ, ഉപഭോക്തൃ സേവനം, സുസ്ഥിരത, കമ്യൂണിറ്റി സേവനം, സാമ്പത്തിക പ്രകടനം എന്നിവ ഉൾപ്പെടെ പ്രധാന വിഷയങ്ങളിൽ തുടർച്ചയായി മികവ് പുലർത്തുന്നതിൽ കമ്പനി ശ്രദ്ധിച്ചതും മാറ്റത്തിനു കാരണമായി. ലോകത്തിലെ ഏറ്റവും വലിയ വ്യവസായ നഗരമായ ജുബൈലിൽ ആണ് സദാറ കെമിക്കൽ കമ്പനി സ്ഥിതി ചെയ്യുന്നത്. സൗദി അരാംകോയും ഡൗ കെമിക്കൽ കമ്പനിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.