റിയാദ്: എല്ലാം ഒത്തുവന്നിട്ടും ടിക്കറ്റെടുക്കാനുള്ള പണം തികയാഞ്ഞതിനാൽ നാടണയാൻ കഴിയാതെ കഴിയുന്ന എത്രയോ ആളുകളാണ് പ്രവാസത്തിെൻറ ഒറ്റപ്പെടലിൽ ദുഃഖം കടിച്ചമർത്തി കഴിയുന്നത്. അവരെ സഹായിക്കാൻ പ്രവാസികളുടെ മനസറിഞ്ഞ ഗൾഫ് മാധ്യമവും മീഡിയാ വണ്ണും ചേർന്ന് നടപ്പാക്കുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിക്ക് സമൂഹത്തിലെ നാനാതുറകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആതുരസേവനത്തിനൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളിലും മുന്നിട്ട് നിൽക്കുന്ന സഫാമക്ക സ്ഥാപനങ്ങൾ പ്രവാസലോകത്തെ സാമൂഹികപ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയും സാമ്പത്തികസഹായവുമാണ് നൽകിക്കൊണ്ടിരിക്കുന്നത്. സാമൂഹികപ്രതിബദ്ധതയുടെ കാര്യത്തിൽ ആത്മാർഥമായ സമീപനം പിന്തുടരുന്നത് കൊണ്ടാണ് ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ പിന്തുണയും െഎക്യദാർഢ്യവും അറിയിച്ച് സഫാമക്ക മാനേജ്മെൻറ് മുന്നോട്ട് വന്നത്.
നാട്ടിൽ പോകാൻ എല്ലാം ശരിയായിട്ടും ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടുന്ന ഒരു പ്രവാസിയും ബാക്കിയാകരുത് എന്ന പ്രതിജ്ഞയോടെയും പ്രാർഥനയോടെയുമാണ് ഇൗ പദ്ധതിയിൽ പങ്കാളിയാവുന്നതെന്ന് അവർ പറഞ്ഞു. സഫാമക്കക്ക് പുറമെ സൗദിയിൽ ബി.പി.എൽ കാർഗോയും സിറ്റി ഫ്ലവർ ഗ്രൂപ്പും ഉദാരമതികളായ നിരവധി വ്യക്തികളും മറ്റ് സ്ഥാപനങ്ങളും ഇൗ പദ്ധതിയുമായി കൈകോർത്തുകഴിഞ്ഞു. ഇതിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന സഹൃദയർക്ക് ഇനിയും അവസരമുണ്ട്. 0504507422 (റിയാദ്), 0559280320 (ജിദ്ദ), 0582369029 (ദമ്മാം) എന്നീ വാട്ട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.