റിയാദ്: മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് ബത്ഹ ന്യൂ സഫാ മക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ കഴിഞ്ഞ ഒരു മാസമായി നടത്തിവരുന്ന പരിരക്ഷ 2022 കിഡ്നി-ആരോഗ്യ ബോധവത്കരണ കാമ്പയിൻ സമാപിച്ചു. ലോക വൃക്കരോഗ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിനാണ് കാമ്പയിൻ ആരംഭിച്ചത്. സമാപനത്തോടനുബന്ധിച്ച് കഴിഞ്ഞ ശനിയാഴ്ച ന്യൂ സഫാ മക്ക പോളിക്ലിനിക്കിൽ നടന്ന സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർചെയ്ത 150ലധികം പേരാണ് പങ്കെടുത്തത്.
ക്യാമ്പ് ന്യൂ സഫാ മക്ക പ്രതിനിധി വി.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകീട്ട് ആറുമണിക്ക് സമാപിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ്ങുമായി സഹകരിച്ച് പ്രവർത്തിച്ച റിയാദിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരം, വൃക്കരോഗം സംബന്ധിച്ചുള്ള ലഘുലേഖ വിതരണം, ലോക വൃക്കരോഗ ദിനമായ മാർച്ച് 10ന് ആരോഗ്യവിദഗ്ധരെ പങ്കെടുപ്പിച്ചുള്ള ആരോഗ്യവിചാരം സിമ്പോസിയം, സൗജന്യ വൃക്കരോഗനിർണയ ക്യാമ്പ് തുടങ്ങി വ്യത്യസ്ത പരിപാടികളാണ് കാമ്പയിനിന്റെ ഭാഗമായി നടന്നത്.
തുടർചികിത്സ ആവശ്യമുള്ള രോഗികൾക്ക് സൗജന്യ ചികിത്സയും ന്യൂ സഫാ മക്ക പോളിക്ലിനിക് നൽകുന്നുണ്ട്. ക്യാമ്പിൽ ഡോ. ഷാനവാസ്, ഡോ. അഖീൽ, ഡോ. ഇംതിസാൽ, ഡോ. നിഷാന്ത് അഹമ്മദ് എന്നിവർ സംബന്ധിച്ചു.
സൗദി കെ.എം.സി.സി നാഷനൽ സെക്രട്ടേറിയറ്റംഗങ്ങളായ ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, സഫാ മക്ക പോളിക്ലിനിക് പ്രതിനിധി അഡ്വ. അനീർ ബാബു മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജില്ല ആക്റ്റിങ് സെക്രട്ടറി ഷാഫി ചിറ്റത്തുപാറ, ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ജില്ല വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ ഷറഫു പുളിക്കൽ, റിയാസ് തിരൂർക്കാട്, ഇസ്മായിൽ സി.വി, ഷാഫി മാസ്റ്റർ തുവ്വൂർ, സലീം സിയാങ്കണ്ടം, ഇസ്ഹാഖ് താനൂർ, നൗഫൽ തിരൂർ, ഷബീറലി വള്ളിക്കുന്ന്, ഹനീഫ മുതുവല്ലൂർ, ശിഹാബ് തങ്ങൾ വണ്ടൂർ, അബ്ദുൽ കരീം താനൂർ, ഫിറോസ് പള്ളിപ്പടി, ഫിറോസ് പൂക്കോട്ടൂർ, അബൂട്ടി തുവ്വൂർ, ജുനൈദ് ടി.വി താനൂർ, പോളിക്ലിനിക് ജീവനക്കാരായ നിഷ ജോയ്, രജനി, ഏലിയാമ്മ, ഷീന പ്രവീൺ, നയീമ അർഷദ്, ശംസിയ ജലീഷ്, അഹ്സൻ ഇല്യാസ് രാജ, ജിഷ വിനോദ്, അർഷദ് ഇഖ്ബാൽ, ഗിരീഷ് ചന്ദ്രൻ, ശരത് രാമൻ, നജീബ് റഹ്മാൻ, ദിപിൻ കുമാർ, മനോജ് കുമാർ, സിദ്ദീഖ്, സുലൈമാൻ, മുസമ്മിൽ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.