റിയാദ്: തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിനും തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട സമത്വവും തൊഴിൽ നേടാനുള്ള തുല്യഅവകാശവും ഉറപ്പാക്കുന്ന ശക്തമായ നിയമസംവിധാനം പ്രാബല്യത്തിൽ വരണമെന്ന് എം.ജി.എം റിയാദ് ചാപ്റ്റർ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പരാതിക്കാരിയുടെ സ്വകാര്യത പൂർണമായി മാനിക്കുന്ന രൂപത്തിലുള്ള നിയമങ്ങൾക്ക് ഇത്തരത്തിലുള്ള ചൂഷണങ്ങൾ തടയാൻ സാധിക്കുമെന്നും തൊഴിലിടങ്ങളിൽ സ്ത്രീകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിന് ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എം.ജി.എം, മെംബർഷിപ് കാമ്പയിൻ പൂർത്തീകരിച്ച് 2024-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
നുസ്രത്ത് നൗഷാദ് (അഡ്വൈസറി ചെയർപേഴ്സൻ), നൗഷില ഹബീബ് (പ്രസിഡൻറ്), ഫർഹാന ഷമീൽ (ജനറൽ സെക്രട്ടറി), ഖമറുന്നിസ സിറാജ് (ട്രഷറർ), നസീന നൗഫൽ, നിബാന ശിഹാബ്, ഹിബ നൗഫൽ (വൈസ് പ്രസിഡൻറുമാർ), നബീല റിയാസ്, ഡോ. റഫ ഷാനിത്ത്, ഫാത്തിമ സുനീർ (ജോ. സെക്രട്ടറിമാർ), ഷമ ലുബാന, മുബഷിറ, ഷാനിദ സലീം, മർയം, നിദ സഹ്ൽ, നഷാത്ത്, ജുംലത്ത്, മൈമൂന ബഷീർ, നിദ റാഷിദ് (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.