ദമ്മാം: കുസാറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ നടന്ന പരിപാടിക്കിടയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവർക്ക് നവയുഗം സാംസ്കാരികവേദി ആദരാഞ്ജലികൾ അർപ്പിച്ചു.
മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി കേന്ദ്രകമ്മിറ്റി അനുശോചനക്കുറിപ്പിൽ അറിയിച്ചു. ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ഒരു പരിപാടിക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിൽ സംഘാടകർക്ക് സംഭവിച്ച വീഴ്ചയാണ് ഇത്തരം ഒരു അപകടത്തിന് കാരണമായത്.
ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമാണ് ഇത്. സുരക്ഷ എന്നത് ഏറ്റവും പ്രധാനമായ കാര്യമാണ്. ഹാളുകളിലും പുറത്തും നടക്കുന്ന, ആളുകൾ കൂടുന്ന എല്ലാ പൊതുപരിപാടികൾക്കും ബാധകമാകുന്ന സുരക്ഷാമാനദണ്ഡങ്ങൾ സൃഷ്ടിക്കുകയും അവ കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ, മാത്രമേ ഇനിയും ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കഴിയൂ. അതിന് വേണ്ട നടപടികൾ കേരള സർക്കാർ പ്രഖ്യാപിക്കണമെന്ന് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.