റിയാദ്: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് സൗദി അറേബ്യ സന്ദര്‍ശിച്ചു. സല്‍മാന്‍ രാജാവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രതിരോധ രംഗത്തെ സഹകരണവും മേഖലയിലെ രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങളും ചര്‍ച്ചയായി. മേഖലയിലെ അസ്വസ്ഥ പ്രദേശങ്ങളിലെല്ലാം ഇറാെൻറ ഇടപെടല്‍ പ്രകടമാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പറഞ്ഞു.
ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ച സൗദിയിലെത്തിയ ജയിംസ് മാറ്റിസിനെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു. റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഭരണതലത്തിലും രാജകുടുംബത്തിലുമുള്ള ഉന്നതരും സംബന്ധിച്ചു. ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങളും പ്രതിരോധ രംഗത്തെ സൗദി, അമേരിക്കന്‍ സഹകരണവും മേഖലയിലെ സുരക്ഷ, രാഷ്ട്രീയ സാഹചര്യവും കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജാവുമായുള്ള കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍, വാര്‍ത്താവിതരണ വകുപ്പ് മന്ത്രി ഡോ. ആദില്‍ അത്തുറൈഫി, സൗദിയിലെ അമേരിക്കന്‍ അംബാസഡര്‍ ക്രിസ്റ്റഫര്‍ ഹെന്‍സല്‍, അമേരിക്കന്‍ ദേശീയ സുരക്ഷ സഹ ഉപദേശ്ടാവ് ദീന പോള്‍, സീനീയര്‍ ഉപദേശ്ടാവ് സാലി ഡോണ്‍ലി, ഉന്നത സൈനിക മേധാവി ക്രിഗ് ഫോളാര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സൗദി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും ജെയിംസ് മാറ്റിസ് കൂടിക്കാഴ്ച നടത്തി.
മേഖലയില്‍ പ്രശ്നബാധിത പ്രദേശങ്ങളിലെല്ലാം ഇറാെൻറ ഇടപെടല്‍ വ്യക്തമാണെന്നും ജെയിംസ് മാറ്റീസ് പറഞ്ഞു.
യമനില്‍ ഇത് പ്രകടമാണ്. ഇറാന്‍ നിര്‍മിത മിസൈലുകളാണ് ഹൂതി വിഘടനവാദികള്‍ സൗദിക്ക് നേരെ വിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ പര്യടനത്തിന്‍െറ ഭാഗമായി സൗദിക്ക് പുറമെ ഖത്തര്‍, ഈജിപ്ത്, ഇസ്രായേല്‍, ജിബൂത്തി എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.