മിനയിലും ഒരു കൺമണി; പേര്​ സൽമാൻ

ജിദ്ദ: ഹജ്ജ്​ കർമങ്ങൾ പരിസമാപ്​തിയിലേക്ക്​ നീങ്ങുന്നതിനിടയിൽ മിന താഴ്​വരയിൽ ആഫ്രിക്കയിലെ ബൂർകിനോ  ഫസോയിൽ നിന്ന്​ ഹജ്ജിനെത്തിയ യുവതിക്ക്​ സുഖ പ്രസവം. മിന അൽവാദി ആശുപത്രിയിലാണ്​ യുവതി  ആൺകുഞ്ഞിന്​ ജന്മം നൽകിയത്​. ‘സൽമാൻ’ എന്നാണ്​ പേരിട്ടിരിക്കുന്നത്​. നേരത്തെ അറഫ സംഗമത്തിനിടയിൽ ഒരു തീർഥാടക ആൺ കുഞ്ഞിന്​ ജന്മം നൽകിയിരുന്നു. ‘വള്ളാഹ്​’ എന്നാണ്​ ആ കുട്ടിക്ക്​ പേരിട്ടത്​.

Tags:    
News Summary - salman-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.