റിയാദ്: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി 'ഫ്രീഡം സ്ക്വയര്‍' ഓൺലൈൻ സംഗമം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന് സമര്‍പ്പിച്ച ധീര ദേശാഭിമാനികളുടെ സ്മരണപുതുക്കി. മാതൃരാജ്യത്തിന്റെ മതേതര ജനാധിപത്യ വ്യവസ്ഥിതിയും മാനവിക ഐക്യവും മതസൗഹാർദവും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞയുമായി സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി.
വൈദേശിക ശക്തികള്‍ക്കെതിരെ സന്ധിയില്ലാസമരം നയിച്ച പൂർവികതലമുറയിലെ മഹാപണ്ഡിതരും ആത്മീയ നേതാക്കളും സ്വാതന്ത്ര്യസമര നായകരും നേടിത്തന്ന സ്വാതന്ത്ര്യവും ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളും നിലനിര്‍ത്താനും വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ നിലകൊള്ളുന്ന മഹാഭൂരിപക്ഷം മതേതര ജനാധിപത്യ സമൂഹത്തിനു കരുത്തുപകരാനും തയാറാവണമെന്നു തങ്ങള്‍ ആഹ്വാനം ചെയ്തു.
നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ലാ തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് അബ്ദുറഹ്മാന് ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബഷീര്‍ ബാഖവി പ്രാർഥന നടത്തി. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് മന്‍സൂര്‍ പള്ളൂര്‍ (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ്), അഷ്റഫ് വെങ്ങാട് (കെ.എം.സി.സി) തുടങ്ങിയവര്‍ സംസാരിച്ചു. നാഷനൽ കമ്മിറ്റി ഭാരവാഹികളായ ഇബ്രാഹീം യു.കെ ഓമശ്ശേരി, സെയ്ദു ഹാജി മൂന്നിയുര്‍ മദീന, മുഹമ്മദ് റാഫി ഹുദവി, അബൂബക്കർ ദാരിമി താമരശ്ശേരി, അബ്ദുന്നാസര്‍ ദാരിമി കമ്പിൽ, റഷീദ് ദാരിമി, അബ്ദുല്‍ ബാസ്വിത് വാഫി, ഷറഫുദ്ദീന് മുസ്ലിയാർ തുടങ്ങിയവര്‍ സംബന്ധിച്ചു. ജാബിർ നാദാപുരം ടെക്നിക്കല്‍ സപ്പോര്‍ട്ടു നല്കി. നാഷനൽ കമ്മിറ്റി സെക്രട്ടറിമാരായ അബ്ദുറഹ്മാന് മൗലവി അറക്കല്‍ സ്വാഗതവും ഉസ്മാൻ എടത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.