മക്ക: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ഔദ്യോഗിക പ്രവാസ സംഘടനയായ സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) സൗദി ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സമസ്ത മുശാവറ നിര്‍ദേശാനുസൃതം നടത്തിയ അംഗത്വ കാമ്പയിന് പൂർത്തിയാക്കിയാണ് മക്കയിൽ ചേർന്ന ദേശീയ കൗൺസിൽ മീറ്റിൽ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉബൈദുല്ല തങ്ങള്‍ ഐദറൂസി അധ്യക്ഷത വഹിച്ചു. സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്ലിയാർ നാഷനല്‍ കമ്മിറ്റി പ്രഖ്യാപനം നടത്തി. മുഹമ്മദ് റാഫി ഹുദവി പ്രവര്‍ത്തന റിപ്പോര്‍ട്ടും ഇബ്രാഹീം ഓമശ്ശേരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫിസര്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, സംസ്ഥാന ട്രഷറര്‍ ഫഖ്റുദ്ദീൻ തങ്ങള്‍ കണ്ണന്തളി, പാണക്കാട് ബശീര്‍ അലി ശിഹാബ് തങ്ങള്‍, കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോന് കാക്കിയ തുടങ്ങിയവർ സംസാരിച്ചു. അബ്ദുറഹ്മാന് അറക്കല്‍ സ്വാഗതവും ഷാഫി ദാരിമി പുല്ലാര നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സൈദു ഹാജി മൂന്നിയൂർ (ചെയർ), ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി മേലാറ്റൂർ (പ്രസി), മുഹമ്മദ് റാഫി ഹുദവി കൊരട്ടിക്കര (ജന. സെക്ര), ഇബ്രാഹീം യു.കെ ഓമശ്ശേരി (ട്രഷ), അബ്ദുറഹ്മാൻ മൗലവി അറക്കൽ (വർക്കിങ് പ്രസി), ശാഫി ദാരിമി പുല്ലാര (വർക്കിങ് സെക്ര), മാഹിൻ വിഴിഞ്ഞം, നൗഫൽ തേഞ്ഞിപ്പലം (ഓർഗ. സെക്രട്ടറി), ബശീർ ബാഖവി, ഹബീബ് തങ്ങൾ, അബൂബക്കർ ദാരിമി ആലമ്പാടി, അബൂബക്കർ ഫൈസി വെള്ളില, സുഹൈൽ ഹുദവി വളവന്നൂർ (വൈസ് പ്രസി.), ഉസ്മാൻ എടത്തിൽ, റാശിദ് ദാരിമി, അയ്യൂബ് ബ്ലാത്തൂർ, മിദ്ലാജ് റഹ്മാനി, ഫരീദ് ഐക്കരപ്പടി (സെക്രട്ടറി), സൈതലവി ഫൈസി കടുങ്ങല്ലൂർ, അബ്ദുന്നാസിർ ദാരിമി കമ്പിൽ, ആരിഫ് ബാഖവി മംഗലാപുരം, ഉമർ ഹാജി വളപ്പിൽ (വൈസ് ചെയർമാൻ), നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി, ശിഹാബുദ്ദീൻ ബാഖവി കുന്നുംപുറം, ശംസുദ്ദീൻ പൂക്കോട്ടൂർ, സുലൈമാൻ ഹാജി വാഴക്കാട്, ഹംസ ഫൈസി കാളികാവ് (ഉപദേശക സമിതി അംഗങ്ങൾ), ഹുസൈൻ വേങ്ങര, ദിൽഷാദ് തലാപ്പിൽ, അശ്റഫ് തില്ലങ്കേരി, മുസ്തഫ മലയിൽ, മുഹമ്മദ് ഹനീഫ അറഫ ഒഴുകൂർ, സൈദലവി ഹാജി കോട്ടപ്പുറം, ഉമ്മർ ചെന്നാരിയിൽ (ഓർഗനൈസർമാർ), സൈദലവി ഫൈസി പനങ്ങാങ്ങര, അബൂബക്കർ ഫൈസി താമരശ്ശേരി, മുനീർ ഹുദവി, ഹബീബുല്ല പട്ടാമ്പി, റസാഖ് വളക്കൈ, മുബഷിർ ബാവ ഉഗ്രപുരം, അശ്റഫ് അഴിഞ്ഞിലാന് (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.