പ്രവാചക നിന്ദ ബഹുസ്വരതക്ക് കടുത്ത ക്ഷതം -എസ്.ഐ.സി

റിയാദ്: പ്രവാചകനെയും മുസ്‌ലിം സമുദായത്തെയും നിന്ദിച്ച് ബി.ജെ.പി വക്താക്കൾ നടത്തിയ പരാമർശങ്ങൾ തീർത്തും അപലപനീയവും ഇന്ത്യയുടെ ബഹുസ്വരതക്കു നിരക്കാത്ത പ്രവണതയുമാണെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

മുസ്‌ലിംകളെ ദിനേനെ ലക്ഷ്യമാക്കുന്ന സംഘപരിവാർ ഇപ്പോൾ മുസ്‌ലിംകൾ കണ്ണിലെ കൃഷ്ണമണിയെ പോലെ കാത്തുസൂക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പ്രവാചകനെ അധിക്ഷേപിക്കുന്നത് അന്ധമായ ഇസ്‌ലാം വിരോധം മൂലമാണ്. പൗരത്വവിഷയവും ന്യൂനപക്ഷ ധ്വംസനവും വിട്ടു സംഘപരിവർ നാളിതുവരെ ഇല്ലാത്ത തരത്തിൽ പ്രവാചകനെ വരെ നിന്ദിക്കുന്ന രീതിയിൽ എത്തിയിരിക്കുന്നത് അവരുടെ മുസ്‌ലിം വിരോധമെന്ന ആശയം കൊണ്ട് നടക്കുന്നതിനാലാണെന്നും ആഗോള തലത്തിൽ തന്നെ ഇന്ത്യയുടെ യശ്ശസിനേറ്റ ആഘാതമായി ഇത് മാറിയത് തീർത്തും അപലപനീയവും ഇന്ത്യക്കാരന്റെ അഭിനനത്തിനേറ്റ ക്ഷതവുമാണെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

ജാതിമത ഭേദമന്യേ അറബ് രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രസ്താവനകളും നിലപാടുകളും. ഇസ്‌ലാമോഫോബിയയുടെ ഭാഗമായി വർധിച്ചുവരുന്ന ഇത്തരത്തിലുള്ള മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾ കേന്ദ്ര ഗവൺമെന്റും ബി.ജെ.പി നേതൃത്വവും ഗൗരവമായി നിയന്ത്രിക്കണെമെന്നും ദേശീയ ഭാരവാഹികൾ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.