ബുറൈദ: ജോലിക്കിടെ വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി സന്തോഷ് കുമാർ വിശ്വനാഥനെ (54) തുടർചികിത്സാർഥം നാട്ടിലെത്തിച്ചു. രണ്ടുമാസം മുമ്പാണ് അപകടത്തിനാസ്പദമായ അപകടം നടന്നത്. ഏണിയിൽ കയറിനിന്ന് ജോലിചെയ്യുന്നതിനിടെ കുഴഞ്ഞുവീണുണ്ടായ മസ്തിഷ്കാഘാതത്തെ തുടർന്ന് അബോധാവസ്ഥയിലായി. ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സന്തോഷ് കുമാറിനെ പിന്നീട് ബദായ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞമാസം ആദ്യവാരം നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരിക്കെ കോവിഡ് ടെസ്റ്റ് പോസിറ്റിവാകുകയും യാത്ര മുടങ്ങുകയുമായിരുന്നു. സന്തോഷ് കുമാർ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും തുടർചികിത്സ ലഭ്യമാക്കിയാൽ ആരോഗ്യനില കൂടുതൽ മെച്ചപ്പെടുത്താമെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. സാമൂഹികപ്രവർത്തകരായ ഹരിലാൽ, ഡോ. ലൈജു, ഖസീം പ്രവാസി സംഘം ജീവകാരുണ്യവിഭാഗം കൺവീനർ നൈസാം തൂലിക എന്നിവരുടെ ശ്രമഫലമായാണ് സന്തോഷിനെ നാട്ടിലേക്കയച്ചത്.
നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹായിച്ച ഇന്ത്യൻ എംബസിയിലെയും സൗദി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോടും സാമൂഹികപ്രവർത്തകൻ ഹരിലാൽ നന്ദി അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടുള്ള റിയാദ്-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലെത്തിയ സന്തോഷിനെ സ്വകാര്യ ആശുപത്രിയിൽ തുടർചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.