ജിസാനിൽ വാഹനമിടിച്ചു മരിച്ച ലിബിൻ തോമസി​െൻറ മൃതദേഹം നാട്ടിലെത്തിച്ചു

ജിസാൻ: ദക്ഷിണ സൗദിയിലെ ജിസാനിൽ വർക്ക്​ ഷോപ്പിൽ വാഹനമിടിച്ചു മരിച്ച കണ്ണൂർ സ്വദേശി ലിബിൻ തോമസി​െൻറ മൃതദേഹം നാട്ടിൽ ​എത്തിച്ചു. ജിസാൻ കിങ് ഫഹദ് ആശുപത്രിയിൽ നിന്ന് സൗദി എയർലൈൻസ്​ വിമാനത്തിൽ ജിദ്ദയിൽ എത്തിച്ചു അവിടെ നിന്ന്​ തിങ്കളാഴ്ച രാവിലെ എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിലേക്ക്​ കൊണ്ടുപോയി. നെടു​മ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ മൃതദേഹം സഹോദരൻ ഷി​േൻറാ തോമസ് ഏറ്റുവാങ്ങി സ്വദേശമായ കണ്ണൂരിലേക്ക്​​ കൊണ്ടുപോയി. ചൊവ്വാഴ്​ച വൈകീട്ട്​ നാലിന് കണ്ണൂര്‍ കിളിയന്തറ പെരുങ്കാരി സെൻറ്​ അൽഫോൺസ ചർച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്​കരിച്ചു.

വർക്ക്​ഷോപ്പിൽ നന്നാക്കാൻ എത്തിച്ച ബസ്​ ഇടിച്ചാണ്​ ലിബിൻ തോമസ്​ മരിച്ചത്​. ജോലിക്കിടയിൽ കഴിഞ്ഞ മാസമാണ് സംഭവം. ജിസാനിൽ സ്​കൂൾ വാഹനങ്ങളുടെ ചുമതലയുള്ള ഹാഫിൽ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയുടെ അബു അരീഷിൽ ഉള്ള വർക്ക്​ഷോപ്പിൽ വെച്ചായിരുന്നു അത്യാഹിതം. അറ്റകുറ്റപണിക്കായി കൊണ്ടുവന്ന ബസ് മുന്നോ​െട്ടടുത്തപ്പോൾ ബ്രേക്ക് നഷ്​ടപ്പെട്ട്​ ലിബിൻ തോമസിനെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള കിങ്​ ഫഹദ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ച സുഡാനി പൗരനെ പൊലീസ് അറസ്​റ്റ്​ ചെയ്‌തെങ്കിലും ഇപ്പോൾ ജ്യാമത്തിലിറങ്ങി.

മൂന്ന്​ വർഷമായി ഈ കമ്പനിയിലെ മെക്കാനിക്കായിരുന്നു ലിബിൻ തോമസ്. കണ്ണൂര്‍ കിളിയന്തറ പെരുങ്കാരി നടുവില്‍ പുരയിടത്തില്‍ ജോസഫി​െൻറയും ലില്ലി തോമസി​െൻറയും മകനായ ലിബിൻ തോമസ് എട്ട്​ മാസം മുമ്പാണ് വിവാഹം കഴിഞ്ഞു നാട്ടിൽ നിന്ന് എത്തിയത്. ജോസിയാണ് ഭാര്യ. ലിബി​െൻറ മുഖം അവസാനമായി കാണാനുള്ള ആഗ്രഹം ഭാര്യയും കുടുംബവും പ്രകടിപ്പിച്ചപ്പോൾ കമ്പനിയിലെ സുഹൃത്തുക്കൾ ജിസാൻ ഒ.ഐ.സി.സിയുടെ സഹായം തേടുകയായിരുന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ പ്രവീൺ, ടൗൺ കമ്മിറ്റി പ്രസിഡൻറ്​ ഫൈസൽ കുറ്റിയാടി എന്നിവരുടെ നേതൃത്വത്തിൽ അഫസൽ ഉള്ളൂർ, ഷറഫുദ്ദീൻ മട്ടന്നൂർ, ഫ്രാൻസിസ്, ജെയ്സൺ ജോസഫ് എന്നിവരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.