ജിസാനിൽ വാഹനമിടിച്ചു മരിച്ച ലിബിൻ തോമസിെൻറ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsജിസാൻ: ദക്ഷിണ സൗദിയിലെ ജിസാനിൽ വർക്ക് ഷോപ്പിൽ വാഹനമിടിച്ചു മരിച്ച കണ്ണൂർ സ്വദേശി ലിബിൻ തോമസിെൻറ മൃതദേഹം നാട്ടിൽ എത്തിച്ചു. ജിസാൻ കിങ് ഫഹദ് ആശുപത്രിയിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ എത്തിച്ചു അവിടെ നിന്ന് തിങ്കളാഴ്ച രാവിലെ എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോയി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ മൃതദേഹം സഹോദരൻ ഷിേൻറാ തോമസ് ഏറ്റുവാങ്ങി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച വൈകീട്ട് നാലിന് കണ്ണൂര്‍ കിളിയന്തറ പെരുങ്കാരി സെൻറ് അൽഫോൺസ ചർച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു.
വർക്ക്ഷോപ്പിൽ നന്നാക്കാൻ എത്തിച്ച ബസ് ഇടിച്ചാണ് ലിബിൻ തോമസ് മരിച്ചത്. ജോലിക്കിടയിൽ കഴിഞ്ഞ മാസമാണ് സംഭവം. ജിസാനിൽ സ്കൂൾ വാഹനങ്ങളുടെ ചുമതലയുള്ള ഹാഫിൽ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയുടെ അബു അരീഷിൽ ഉള്ള വർക്ക്ഷോപ്പിൽ വെച്ചായിരുന്നു അത്യാഹിതം. അറ്റകുറ്റപണിക്കായി കൊണ്ടുവന്ന ബസ് മുന്നോെട്ടടുത്തപ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട് ലിബിൻ തോമസിനെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ച സുഡാനി പൗരനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇപ്പോൾ ജ്യാമത്തിലിറങ്ങി.
മൂന്ന് വർഷമായി ഈ കമ്പനിയിലെ മെക്കാനിക്കായിരുന്നു ലിബിൻ തോമസ്. കണ്ണൂര്‍ കിളിയന്തറ പെരുങ്കാരി നടുവില്‍ പുരയിടത്തില്‍ ജോസഫിെൻറയും ലില്ലി തോമസിെൻറയും മകനായ ലിബിൻ തോമസ് എട്ട് മാസം മുമ്പാണ് വിവാഹം കഴിഞ്ഞു നാട്ടിൽ നിന്ന് എത്തിയത്. ജോസിയാണ് ഭാര്യ. ലിബിെൻറ മുഖം അവസാനമായി കാണാനുള്ള ആഗ്രഹം ഭാര്യയും കുടുംബവും പ്രകടിപ്പിച്ചപ്പോൾ കമ്പനിയിലെ സുഹൃത്തുക്കൾ ജിസാൻ ഒ.ഐ.സി.സിയുടെ സഹായം തേടുകയായിരുന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് പ്രവീൺ, ടൗൺ കമ്മിറ്റി പ്രസിഡൻറ് ഫൈസൽ കുറ്റിയാടി എന്നിവരുടെ നേതൃത്വത്തിൽ അഫസൽ ഉള്ളൂർ, ഷറഫുദ്ദീൻ മട്ടന്നൂർ, ഫ്രാൻസിസ്, ജെയ്സൺ ജോസഫ് എന്നിവരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.