ദമ്മാം: വാഹനാപകടത്തിൽ മലപ്പുറം, വാണിയമ്പലം സ്വദേശി ജുബൈലിൽ മരിച്ചു. വാണിയമ്പലം, ശാന്തിനഗർ സ്വദേശി അബ്‌ദുൽ ബഷ ീറിന്റെ മകൻ നവാസ് അമ്പലപ്പറമ്പൻ ആണ് മരിച്ചത്. ജോലിയുടെ ഭാഗമായി അൽഖോബാറിൽ നിന്ന് ജുബൈലിലേക്ക് പോവുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം.
സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്നവരിൽ ഒരാളുടെ നില ഗുരുതരമാണ്. മൃതദേഹം ജുബൈൽ സെൻട്രൽ ഹോസ്‌പിറ്റലിൽ. സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.