തബൂക്ക്: വടക്കൻ അതിർത്തിയിലെ ഹാലത്ത് അമ്മാറിലും ഹദീത ചെക്േപായിൻറുകളിൽ വൻ മയക്കുമരുന്ന് വേട്ട. വൻ തോതിൽ മയക്കുമരുന്ന് പിടിച്ചെടുക്കുകയും നിരവധി പേർ പിടിയിലാകുകയും ചെയ്തു.
ജോർഡൻ അതിർത്തിയിലെ ഹാലത്ത് അമ്മാറിൽ 35,861 ആൽപ്രാസോലം ഗുളികകളാണ് പിടിച്ചത്. ബസിൽ ഒളിച്ചുകടത്താനായിരുന്നു ശ്രമമെന്ന് കസ്റ്റംസ് ജനറൽ ഡയക്ടർ ഖാലിദ് അൽറുമൈഹ് പറഞ്ഞു.
ബസിെൻറ ഇന്ധനടാങ്കിനും പിറകിലെ ഫ്രെയിമിനും ഇടയിൽ ബാഗിൽ ഒളിപ്പിച്ച നിലയായിരുന്നു ഗുളികകൾ.
ഹദീതയിൽ മയക്കുമരുന്ന് കടത്താനുള്ള അഞ്ചുശ്രമങ്ങളാണ് പരാജയപ്പെടുത്തിയത്. അഞ്ചു സംഭവങ്ങളിലുമായി മൊത്തം 3,85,059 കാപ്റ്റഗൺ ഗുളികകൾ കണ്ടെത്തി.
വിവിധ വാഹനങ്ങളിൽ വിദഗ്ധമായി ഒളിപ്പിച്ചാണ് ഇവ കടത്താൻ നോക്കിയതെന്ന് ഹദീതയിലെ കസ്റ്റംസ് വിഭാഗം തലവൻ അബ്ദുറസാഖ് അൽസഹ്റാനി അറിയിച്ചു.
പിടിയിലായവരെ തുടർനടപടികൾക്കായി മറ്റുവകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.