ജിദ്ദ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ പൂർണ ശേഷിയിൽ പ്രവർത്തിച്ചു തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെയാണ് വിമാനത്താവളങ്ങളോട് പൂർണ തോതിൽ പ്രവർത്തിപ്പിക്കാനും വിമാന കമ്പനികളോട് സർവിസ് ഓപറേഷൻ നടത്താനും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകിയത്.
സൗദി വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സർവിസ് നടത്തുന്ന എല്ലാ സ്വകാര്യ, പൊതുമേഖല വിമാന കമ്പനികൾക്കും തങ്ങളുടെ മുഴുവൻ ശേഷിയിലും സർവിസ് നടത്താൻ അതോറിറ്റി നിർദേശം നൽകി. രാജ്യത്തെ വിമാനത്താവളങ്ങൾ പൂർണ ശേഷിയിൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവിസുകൾക്കായി ഉപയോഗിക്കും.
യാത്രക്കാർ കോവിഡ് വാക്സിനേഷൻ നടത്തിയിട്ടുണ്ടോ എന്ന പരിശോധന നടപടി തുടരും. വ്യക്തി വിവര ആപ്പായ 'തവക്കൽനാ'യിലാണ് പരിശോധന നടത്തുകയെന്നും സിവിൽ ഏവിഷേയൻ അതോറിറ്റി വ്യക്തമാക്കി. അതേസമയം ഇന്ത്യയടക്കം നിലവിൽ നേരിട്ടുള്ള യാത്രാവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് സൂചനകളൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.