പൊതുമാപ്പ്​ പ്രവർത്തനങ്ങൾ  തൃപ്​തികരമെന്ന്​ അധികൃതർ

റിയാദ്​: രാജ്യത്ത്​ അനധികൃതരായി കഴിഞ്ഞ വിദേശികൾക്ക്​ സാമ്പത്തിക പിഴയും ജയിൽ ശിക്ഷയും പുനഃപ്രവേശ വിലക്കുമില്ലാതെ സ്വദേശങ്ങളിലേക്ക്​ മടങ്ങാൻ അവസരമൊരുക്കിയ പൊതുമാപ്പ്​ പ്രവർത്തനങ്ങളെ കുറിച്ച്​ വിവിധ പ്രവിശ്യാ ഭരണകൂടങ്ങൾ വിലയിരുത്തൽ നടത്തുന്നു.  ‘നിയമ ലംഘകരില്ലാത്ത രാജ്യം’ എന്ന ​ശീർഷകത്തിൽ നാലുമാസം നീണ്ട കാമ്പയിൻ തിങ്കളാഴ്​ച അവസാനിച്ചതിനെ തുടർന്ന്​ വിവിധ പ്രവിശ്യകളിലെ ഗവർണറേറ്റുകളും ജവാസാത്ത്​ മേഖല ഘടകങ്ങളും ഇതുവരെ നടന്ന പ്രവർത്തനങ്ങളാണ്​ അവലോകനം ചെയ്യുന്നത്​. അടുത്ത ഘട്ടത്തി​​െൻറ പ്രാരംഭം പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നു. ഖസീം ഗവർണർ അമീർ ഫൈസൽ ബിൻ മിഷേൽ ബിൻ സഉൗദ്​ ബിൻ അബ്​ദുൽ അസീസി​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം പൊതുമാപ്പി​​െൻറ ആദ്യ മൂന്നുമാസത്തേയും പിന്നീട്​ കാലാവധി നീട്ടിയ ഒരു മാസത്തേയും രണ്ട്​ ഘട്ടങ്ങളായി തിരിച്ച്​ സമഗ്രമായ അവലോകനം നടത്തി. 

സമയബന്ധിതമായി പ്രവർത്തന പദ്ധതികൾ പൂർത്തിയാക്കി നിയമലംഘകരെ അവസരം വി​നിയോഗിക്കാൻ പ്രേരിപ്പിക്കുകയു​ം നിശ്ചിത സമയത്തിനുള്ളിൽ തന്നെ സ്വന്തം നാടുകളിലേക്ക്​ മടങ്ങാൻ വഴിയൊരുക്കുകയും ചെയ്​തതിൽ യോഗം സംതൃപ്​തി രേഖപ്പെടുത്തി. അതിർത്തി നുഴഞ്ഞുകയറ്റക്കാരും ഇഖാമ, തൊഴിൽ നിയമലംഘകരുമായ നിരവധിയാളുകൾക്കാണ്​ പൊതുമാപ്പ്​ പ്രയോജനപ്പെടുത്താൻ കഴിഞ്ഞത്​. അവർക്ക്​ വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കാൻ പ്രവിശ്യയിലെ ബന്ധപ്പെട്ട സർക്കാർ വിഭാഗങ്ങളെല്ലാം യോജിച്ച്​ പ്രവർത്തിച്ചെന്നും എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തനങ്ങൾ പ്രശംസനീയമായിരുന്നെന്നും ഗവർണർ യോഗത്തിൽ വ്യക്​തമാക്കി. അനധികൃതരായി കഴിഞ്ഞ വിദേശികളെ കണ്ടെത്തുന്നതും അവരെ എക്​സിറ്റ്​ കേന്ദ്രങ്ങളിലെത്തിക്കുന്നതടക്കം കാമ്പയിൻ വിജയിപ്പിക്കുന്നതിനാവശ്യമായ സഹായസഹകരണങ്ങൾ നൽകിയ പ്രവിശ്യയിലെ വിവിധ സർക്കാർ കാര്യാലയ ഉദ്യോഗസ്​ഥർ, പ്രദേശ വാസികൾ, കർഷകർ, വ്യവസായികൾ തുടങ്ങി എല്ലാവർക്കും ഗവർണർ നന്ദി അറിയിച്ചു. കാമ്പയി​​െൻറ മൂന്നാം ഘട്ടമായ കർശന പരിശോധനയുടെ പ്രാരംഭ പ്രവർത്തനങ്ങളെ കുറിച്ചും അവലോകനം നടത്തി. 

ഗവർണറേറ്റ്​ സുരക്ഷാവിഭാഗം അണ്ടർ സെക്രട്ടറി ഇ​​ബ്രാഹിം ബിൻ മുഹമ്മദ്​ അൽഹദ്​ലി, നിയമകാര്യ അസിസ്​റ്റൻറ്​ അണ്ടർസെക്രട്ടറി സാലെഹ്​ ബിൻ മുഹമ്മദ്​ അൽബറാദി, റീജനൽ പൊലീസ്​ ഡയറക്​ടർ മേജർ ജനറൽ ബദർ ബിൻ മുഹമ്മദ്​ അൽതാലിബ്​, ജവാസാത്ത്​ റീജനൽ ഡയറക്​ടർ മേജർ ജനറൽ മുഹമ്മദ്​ ബിൻ നാസർ അബുതൈനിൻ, തൊഴിൽ മന്ത്രാലയം റീജനൽ അസിസ്​റ്റൻറ്​ ഡയറക്​ടർ ജനറൽ അഹമ്മദ്​ ബിൻ മുഹമ്മദ്​ അൽമുത്തവ തുടങ്ങി നിരവധി ഉന്നതോദ്യോഗസ്​ഥർ യോഗത്തിൽ പ​െങ്കടുത്തു. സൗദിയുടെ തെക്കൻ മേഖലയായ അസീറിൽ നിന്ന്​ അനധികൃതരായ 21,448 വിദേശികൾ സ്വന്തം നാടുകളിലേക്ക്​ മടങ്ങിയതായി ജവാസാത്ത് അധികൃതർ അറിയിച്ചു. അതിർത്തി നുഴഞ്ഞുകയറ്റക്കാരും ഇഖാമ, തൊഴിൽ നിയമലംഘകരുമായ ആളുകളാണിതെന്ന്​ ജവാസാത്ത്​ അസീർ മേഖല വക്​താവ്​ കേണൽ അബ്​ദുല്ല ബിൻ ഹുസൈൻ അൽഹാദി പറഞ്ഞു. 

‘നിയമ ലംഘകരില്ലാത്ത രാജ്യം’ എന്ന കാമ്പയി​ൻ ഫലപ്രദമായി നടപ്പാക്കുന്നതിനും അനധികൃതരായ ആളുകൾക്ക്​ അവസരം ഉപയോഗപ്പെടുത്താനും നാലുമാസത്തെ കാലയളവിൽ വിപുലമായ സൗകര്യമാണ്​ അബഹ, ഖമീസ്​ മുശൈത്ത്​, ബീശ, തെക്കൻ ദഹ്​റാൻ തുടങ്ങിയ മേഖലയിലെ പ്രധാന നഗരങ്ങളി​ലും ഇതര പ്രദേശങ്ങളിലും ഒരുക്കിയതെന്നും അദ്ദേഹം വ്യക്​തമാക്കി. അബഹ വിമാനത്താവളത്തിലും സൗകര്യം ഏർപ്പെടുത്തിയിരുന്നു. 

Tags:    
News Summary - saudi amnesty-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.