ഒൗട്ട്​ പാസ്​ അപേക്ഷകരുടെ എണ്ണം 5004 ആയി

റിയാദ്: പൊതുമാപ്പ് ദിനങ്ങളുടെ എണ്ണം ചുരുങ്ങാൻ തുടങ്ങിയതോടെ നാട്ടിലേക്ക് മടങ്ങാൻ വഴി തേടി എത്തുന്ന നിയമലംഘകരുടെ എണ്ണത്തിൽ വൻ വർധന. 
ആറുദിവസം പിന്നിട്ടതോടെ ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലുമായി ഒൗട്ട് പാസിന് അപേക്ഷിച്ചവരുടെ ആകെ എണ്ണം 5004 ആയി. ആദ്യ അഞ്ച് ദിവസത്തെ കണക്ക് 3655 ആണെന്ന് ഞായറാഴ്ച അംബാസഡർ അഹ്മദ് ജാവേദ് മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. ആറാം ദിവസമായ തിങ്കളാഴ്ച റിയാദിലെ എംബസിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. 

എംബസിയിലും ഇതിന് കീഴിൽ ദമ്മാമിലുൾപ്പെടെ 11 കേന്ദ്രങ്ങളിലുമായി തിങ്കളാഴ്ച 1210 ഒൗട്ട് പാസ് അപേക്ഷകൾ പുതുതായി എത്തി. എന്നാൽ ജിദ്ദ കോൺസുലേറ്റിന് കീഴിൽ ആകെയെത്തിയത് 134 അപേക്ഷകൾ. ഇതെല്ലാം ചേർന്നതോടെയാണ് സംഖ്യ 5004 ആയി ഉയർന്നത്. 
എംബസിയുടെയും കോൺസുലേറ്റി​െൻറയും നിയന്ത്രണത്തിൽ വിദൂര സ്ഥലങ്ങളിൽ സേവന കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയത് വെള്ളിയാഴ്ച മുതലാണ്. ഇതിൽ ദമ്മാം ഇന്ത്യൻ സ്കൂളിൽ ഒരുക്കിയ കേന്ദ്രത്തിലാണ് തിരക്ക് കൂടുതൽ. ബാക്കി കേന്ദ്രങ്ങളിലെല്ലാം കുറഞ്ഞ ആളുകളാണ് എത്തുന്നത്.

ജിദ്ദ കോൺസുലേറ്റിലും അതിന് കീഴിലുള്ള മറ്റ് സേവന കേന്ദ്രങ്ങളിലും കാര്യമായ തിരക്ക് ഇനിയുമുണ്ടായിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ എല്ലാ കേന്ദ്രങ്ങളിലും കൂടുതലാളുകൾ എത്തുമെന്നാണ് കരുതുന്നത്. പൊതുമാപ്പ് സംബന്ധിച്ച വിവരങ്ങൾ എല്ലായിടങ്ങളിലും പരക്കുന്നതേയുള്ളൂ. വിദൂര പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉൾ മരുഭൂമികളിലും കഴിയുന്ന നിയമലംഘകരിലേക്ക് ഇനിയും വിവരങ്ങൾ എത്തേണ്ടിയിരിക്കുന്നു. പൊതുമാപ്പി​െൻറ പ്രചാരണ ദൗത്യം ഒാരോ സാമൂഹിക പ്രവർത്തകനും ഏറ്റെടുക്കണമെന്ന് ഇന്ത്യൻ മിഷൻ അധികൃതർ ആവർത്തിച്ചാവശ്യപ്പെടുകയാണ്. ലക്ഷ്യം പൂർത്തിയാക്കാൻ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തം ഏറെ ആവശ്യമാണെന്ന് അംബാസഡർ ആവർത്തിച്ചു വ്യക്തമാക്കി.

എക്സിറ്റ് വിസക്ക് ഒാൺലൈൻ അപ്പോയ്മ​െൻറ് എടുക്കാൻ ഇഖാമ നമ്പർ ആവശ്യമാണ്. എന്നാൽ ഇഖാമ കിട്ടാത്ത അനധികൃതർ എന്ത് ചെയ്യണമെന്ന് ഇനിയും വ്യക്തമാകാത്ത പശ്ചാത്തലത്തിൽ അത്തരക്കാരോട് ജവാസാത്ത് ഒാഫീസിനെ നേരിട്ട് സമീപിക്കാനാണ് എംബസി അധികൃതർ നിർദേശിക്കുന്നത്. മത്ലൂബുകാരും ജയിൽ നടപടികൾ നേരിടുന്നവരും പൊതുമാപ്പ് പരിധിയിൽ വരില്ലെന്നും എംബസി ആവർത്തിച്ച് അറിയിക്കുന്നു. 

Tags:    
News Summary - saudi amnesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.