റിയാദ്: അഴിമതിക്കെതിരെ പോരാടുന്നതിനായി സൗദിയും മലേഷ്യയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. അഴിമതിക്കെതിരെ പോരാടുന്നതിനും സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനും സൗദി, മലേഷ്യൻ അഴിമതി വിരുദ്ധ അതോറിറ്റികളാണ് മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ ധാരണപത്രം ഒപ്പുവെച്ചത്. മലേഷ്യയിലെ സൗദി അംബാസഡർ മുസാഇദ് ബിൻ ഇബ്രാഹിം അൽസലീമിെൻറ സാന്നിധ്യത്തിൽ സൗദി അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) ചെയർമാനായ മാസിൻ ബിൻ ഇബ്രാഹിം അൽകഹ്മൂസും മലേഷ്യയിലെ അഴിമതി വിരുദ്ധ കമീഷന്റെ ചീഫ് കമീഷണർ ടാൻ ശ്രീ അസാം ബാകിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അതിർത്തി കടന്നുള്ള അഴിമതി കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള മേഖലയിലെ സഹകരണം വർധിപ്പിക്കുക, അഴിമതി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുക, ഇരു പാർട്ടികളുടെയും സ്ഥാപനപരമായ ശേഷി വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് ധാരണയുടെ ലക്ഷ്യം.
മലേഷ്യൻ അഴിമതി വിരുദ്ധ കമീഷൻ ചീഫ് കമീഷണറുടെ ക്ഷണം സ്വീകരിച്ചാണ് സൗദി അഴിമതി വിരുദ്ധ അതോറിറ്റി മേധാവി മലേഷ്യയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.