ദമ്മാം: വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട്, കക്കാടം പൊയിൽ സ്വദേശിയായ പരേതനായ അഹമ്മദ് പാടശേരിയുടെ മകൻ കരീം പാടശ്ശേരിയാണ് (38) മരിച്ചത്. ദമ്മാം - അൽ അഹ്‌സ അതിവേഗ പാതയിൽ ഓടിച്ചിരുന്ന വാഹനം ട്രൈലറുമായി കൂട്ടിയിടിച്ചാണ് അപകടം.
വതനിയ്യ ഡിസ്ട്രിബ്യുഷൻ കമ്പനിയിലെ ദമ്മാം ബ്രാഞ്ചിൽ ജോലി ചെയ്യുകയായിരുന്നു. ഗൾഫ് മാധ്യമം പത്രത്തിന്റെ വിതരണക്കാരൻ കൂടിയായിരുന്നു. 12 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. സന്ദർശക വിസയിൽ സൗദിയിലുള്ള ഭാര്യ ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം. ഭാര്യ:റിഫ്‌ന, ഉമ്മ: ആമിന, സഹോദരങ്ങൾ: ആയിശ, സാദിഖ് റഹ്‌മാൻ, മുജീബ്, മുഹമ്മദ് ശാഫി മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.