പ്രതിവർഷം 100 ശതകോടി ഡോളർ വിദേശ നിക്ഷേപം ലക്ഷ്യമിട്ട് സൗദി അറേബ്യ: തന്ത്രപ്രധാന നിക്ഷേപ പദ്ധതിക്ക് തുടക്കം

ജിദ്ദ: പ്രതിവർഷം 100 ശതകോടി ഡോളർ വിദേശ നിക്ഷേപം ലക്ഷ്യമിട്ട് സൗദി അറേബ്യയിൽ ദേശീയ തന്ത്രപ്രധാന നിക്ഷേപ പദ്ധതിക്ക് തുടക്കം​. കിരീടാവകാശിയും സാമ്പത്തിക വികസന കാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ്​ ബിൻ സൽമാനാണ്​ തിങ്കളാഴ്​ച ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. 'വിഷൻ 2030'​െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പ്രധാന സംരംഭങ്ങളിലൊന്നാണ് ഈ പദ്ധതി​. രാജ്യത്തിന്​ വലിയ നിക്ഷേപ ശേഷിയുണ്ട്​. അത്​ സമ്പദ്​ വ്യവസ്ഥയുടെ പ്രവർത്തനയന്ത്രത്തിനുള്ള ഊർജമാണ്. രാജ്യത്തിൻറെ വരുമാന സ്രോതസുകളെ വൈവിധ്യവത്കരിക്കുമെന്ന് 'വിഷൻ 2030' പ്രഖ്യാപനവേളയിൽ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമാണ്​ ദേശീയ നിക്ഷേപ പദ്ധതി.

ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും അതി​െൻറ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും ഇത് സഹായിക്കും. ജി.ഡി.പിയിലേക്കുള്ള സ്വകാര്യ മേഖലയുടെ സംഭാവന 65 ശതമാനമായി ഉയരും. നേരിട്ടുള്ള വിദേശ നിക്ഷേപവും കൂടുതലായി എത്തും. എണ്ണേതര കയറ്റുമതിയുടെ അനുപാതം ആറ്​ ശതമാനത്തിൽ നിന്ന്​ 50 ശതമാനമായി ഉയർത്തും. 2030 ഒാടെ ആഗോള മത്സര സൂചികയിലെ ഒന്നാമത്തെ രാജ്യമായി മുന്നേറാനും ഈ പദ്ധതി സഹായിക്കും.

രാജ്യം ഒരു പുതിയ നിക്ഷേപഘട്ടം ആരംഭിക്കുകയാണെന്ന്​ പദ്ധതിക്ക്​ തുടക്കമിട്ട്​ കിരീടാവകാശി പറഞ്ഞു. ദേശീയ അന്തർദേശീയ നിക്ഷേപകർക്ക്​ കൂടുതൽ അവസരമൊരുക്കുന്നതിനും നിക്ഷേപാവസരങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമാണ് പദ്ധതി​ ആരംഭിച്ചിരിക്കുന്നത്​. സ്വകാര്യമേഖലയെ ശാക്തീകരിക്കും. അതിന്​ വേണ്ടി കൂടുതൽ അവസരങ്ങൾ ഒരുക്കും​. വിഷൻ 2030 ​െൻറ അഭിലാഷങ്ങൾ നേടാൻ സഹായിക്കുന്ന ഒരു മാർഗമാണ് നിക്ഷേപം എന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്‌ വ്യവസ്ഥയുടെ വികസനം, വൈവിധ്യവൽക്കരണം, സുസ്ഥിരത എന്നിവയാണ് ലക്‌ഷ്യം. സാങ്കേതികവിദ്യ കൈമാറ്റവും പ്രാദേശികവൽക്കരണവും, അടിസ്ഥാന സൗകര്യ വികസനം, ജീവിത നിലവാരം മെച്ചപ്പെടുത്തൽ, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ, മാനവ വിഭവശേഷിയുടെ പരിപോഷണം, ഭാവി തലമുറകൾക്ക് അഭിവൃദ്ധിയുടെ പാരമ്പര്യം അവശേഷിപ്പിക്കൽ എന്നിവ ദേശീയ നിക്ഷേപ പദ്ധതിയുടെ ലക്ഷ്യമാണ്​.

നിക്ഷേപകരെ ശാക്തീകരിക്കും​. നിക്ഷേപ അവസരങ്ങൾ വികസിപ്പിക്കുകയും നൽകുകയും ചെയ്യുക, സാമ്പത്തിക പരിഹാരങ്ങൾ നൽകുക, മത്സരശേഷി വർധിപ്പിക്കുക, സർക്കാർ, സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തി​െൻറ ഫലപ്രാപ്​തി വർധിപ്പിക്കുക എന്നിവയും ലക്ഷ്യമിട്ടുള്ളതാണ്​​. സ്വകാര്യ മേഖലയിലേക്കുള്ള വാതിലുകൾ തുറക്കുകയും ഉൽപാദിപ്പിക്കാനും വളരാനും അഭിവൃദ്ധി പ്രാപിക്കാനും അനുവദിക്കുക എന്നതാണ്​ ഇപ്പോൾ നമ്മുടെ ചുമതലയെന്നും കിരീടാവകാശി പറഞ്ഞു.

പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ വ്യവസായം, പുനരുൽപ്പാദിപ്പിക്കാവുന്ന ഉൗർജ്ജം, ഗതാഗതം, ലോജിസ്​റ്റിക്​സ്​, ടൂറിസം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകൾക്കായി വിശദമായ നിക്ഷേപ പദ്ധതികൾ വികസിപ്പിക്കുന്നത് ഉൾപ്പെടുമെന്ന്​ കിരീടാവകാശി പറഞ്ഞു. സൽമാൻ രാജാവി​െൻറ നേതൃത്വത്തിൽ നേടിയ ശ്രദ്ധേയമായ നേട്ടങ്ങളിൽ രാജ്യം ഇന്ന് അഭിമാനിക്കുന്നു. ശോഭനമായ ഭാവിക്ക്​ വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരും. വൈവിധ്യമാർന്നതും സുസ്ഥിരവുമായ സമ്പദ്​വ്യവസ്ഥ ഇതിനെ പിന്തുണക്കും. ആ ലക്ഷ്യം നേടുന്നതിനുള്ള മാർഗങ്ങളിലൊന്നാണ്​ പൊതുനിക്ഷേപ പദ്ധതി. ലക്ഷ്യങ്ങളും അഭിലാഷങ്ങളും ദൈവസഹായത്തോടെ നേടിയെടുക്കാനാകുമെന്ന്​ ആത്മ വിശ്വാസം ഞങ്ങൾക്കുണ്ടെന്നും കിരീടാവകാശി പറഞ്ഞു. ദേശീയ നിക്ഷേപ പദ്ധതിയിലൂടെ പ്രതിവർഷം​ നേരിട്ടുള്ള ​​വിദേശ നിക്ഷേപം 388 ബില്യൺ റിയാലായി ഉയർത്താനും 2030 ഓടെ ആഭ്യന്തര നിക്ഷേപം പ്രതിവർഷം 1.7 ട്രില്യൺ റിയാലിലേക്ക് ഉയർത്താനും ലക്ഷ്യമിടുന്നു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലൂടെ രാജ്യത്തി​െൻറ ജി.ഡി.പിയിലേക്കുള്ള നിക്ഷേപ അനുപാതം 2019 ലെ 22 ശതമാനത്തിൽ നിന്ന് 2030ൽ 30 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ 15 വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായി സൗദി സമ്പദ്‌വ്യവസ്ഥ വളരുന്നതിന് പദ്ധതി കാരണമാകുമെന്നും കിരീടാവകാശി പറഞ്ഞു.

Tags:    
News Summary - Saudi Arabia aims to attract $ 100 billion in foreign investment annually

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.