റിയാദ്: സൗദി പൊതുമാപ്പിൻെറ നടപടികൾ ബുധനാഴ്ച രാവിലെ ഏഴ് മുതൽ ആരംഭിക്കും. നിയമലംഘകർക്ക് എക്സിറ്റ് വിസ നൽകാൻ ജവാസാത്ത് (സൗദി പാസ്പോർട്ട് വിഭാഗം) രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലൊരുക്കിയ കൗണ്ടറുകൾ രാവിലെ ഏഴിന് പ്രവർത്തനക്ഷമമാകും. ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്സൈറ്റായ ‘അബ്ഷീർ’ വഴി അപ്പോയ്മെൻറ് ടിക്കറ്റ് എടുത്ത് വരുന്നവർക്ക് രാവിലെ ഏഴ് മുതൽ എക്സിറ്റ് വിസ നൽകി തുടങ്ങും.
www.moi.gov.sa എന്ന വെബ്സൈറ്റ് ഒാപൺ ചെയ്ത് മുഖ പേജിലെ Need to schedule an appointment? എന്ന ഭാഗത്ത് പോയി പാസ്പോർട്ട് എന്ന് രേഖപ്പെടുത്തിയ പച്ചക്കള്ളിയിൽ ക്ലിക്ക് ചെയ്യണം (ചിത്രം ഒന്ന്). അപ്പോൾ തുറന്നുവരുന്ന പേജിൽ (ചിത്രം രണ്ട്) ഇഖാമ നമ്പർ, ജനന തീയതി ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകി verify my details എന്ന പച്ചക്കള്ളിയിൽ ക്ലിക്ക് ചെയ്യണം. അപ്പോൾ തുറക്കുന്ന പേജിൽ (ചിത്രം മൂന്ന്) 1438ലെ ദേശീയ കാമ്പയിൻ എന്ന കള്ളിയിൽ ക്ലിക്കണം. ശേഷം ബന്ധപ്പെട്ട റീജനും അതിന് താഴെയുള്ള കള്ളിയിലെ ഒരു നമ്പറും സെലക്ട് ചെയ്യണം. ശേഷം നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യണം. മൂന്നാം പേജിൽ (ചിത്രം നാല്) തങ്ങളുടെ പ്രദേശത്തെ ജവാസാത്ത് കൗണ്ടർ ‘Select’ ചെയ്യണം. അപ്പോൾ അടുത്ത പേജ് (ചിത്രം അഞ്ച്) തുറന്നുവരും. അതിൽ ആദ്യം തീയതി തെരഞ്ഞെടുക്കണം. പിന്നെ താഴെ കാണുന്ന കള്ളികളിലെ ഇഷ്ടമുള്ള ഒരു ‘സമയത്തിൽ’ ക്ലിക്ക് ചെയ്യണം.
തുറന്നുവരുന്ന അഞ്ചാം പേജിൽ (പേജ് ആറ്) തെരഞ്ഞെടുത്ത ജവാസാത്ത് കൗണ്ടറിെൻറ ലൊക്കേഷൻ മാപ്പ് ഉൾപ്പെടെയുള്ള വിവരങ്ങളുണ്ടാകും. ശേഷം Confirm Appoinment Details എന്ന പച്ചക്കള്ളിയിൽ ക്ലിക്ക് ചെയ്യണം. ആറാം പേജിൽ അപ്പോയ്മെൻറ് ടിക്കറ്റ് വരും. അതിെൻറ പ്രിൻറ് എടുത്ത് അതിൽ കാണിച്ചിരിക്കുന്ന തീയതിയും സമയവും അനുസരിച്ച് ബന്ധപ്പെട്ട സ്ഥലത്തെത്തണം. ഇൗ പ്രിൻറൗട്ട് കൂടാതെ പാസ്പോർട്ട്/ഇ.സി/ഒൗട്ട് പാസ് എന്നിവയിലൊന്നും കൈവശമുണ്ടാവണം. എക്സിറ്റ് കിട്ടിയാൽ സ്വന്തം ചെലവിൽ നാട്ടിലേക്ക് യാത്രയാവാം. റിയാദിൽ മലസ്, സിത്തീൻ സ്ട്രീറ്റിലെ പഴയ നൂറ യൂനിവേഴ്സിറ്റി (ഒാൾഡ് ജാമിഅ നൂറ) ഗേറ്റ് നമ്പർ ഏഴിലും (പുരുഷന്മാർ), എട്ടിലുമാണ് (സ്ത്രീകൾ) എക്സിറ്റ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്.
പാസ്പോർട്ടില്ലാത്തവർക്ക് ഒൗട്ട് പാസ് നൽകാനും നിയമനിർദേശങ്ങളും മറ്റ് സഹായങ്ങളും നൽകാനും ഇന്ത്യൻ എംബസി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. റിയാദിലെ എംബസിയിൽ 10 കൗണ്ടറുകൾ അപേക്ഷ പൂരിപ്പിക്കാനും നാല് കൗണ്ടറുകൾ അപേക്ഷ സമർപ്പിക്കാനും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ എംബസി പരിധിയിൽ ദമ്മാം, ജുബൈൽ, ഹാഇൽ, ബുറൈദ, വാദി അൽദവാസിർ, അൽഖഫ്ജി, അൽജൗഫ്, ഹഫർ അൽബാതിൻ, അറാർ, ഹുഫൂഫ് എന്നീ 10 നഗരങ്ങളിലും ഇതേ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇ.സി/ഒൗട്ട് പാസ് ഫീസായ 65 റിയാൽ പൊതുമാപ്പ് കാലാവധി കഴിയുന്നതുവരെ ഒഴിവാക്കിയിട്ടുണ്ട്.
ഉംറ, ഹജ്ജ്, ട്രാൻസിറ്റ്, സന്ദർശന വിസ നിയമലംഘകർ, തൊഴിൽ വിസയിലെത്തി ഇഖാമ കിട്ടാത്തവർ, ഇഖാമ പുതുക്കാത്തവർ, ഹുറൂബായവർ, ചുവപ്പ് കാറ്റഗറിയിൽ പെട്ടവർ എന്നിവർക്കാണ് പൊതുമാപ്പിെൻറ ആനൂകല്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.