അബ്ദുറഹ്മാൻ തുറക്കൽ
ജിദ്ദ: കോവിഡ് പ്രതിരോധത്തിനുള്ള ബ്രിട്ടെൻറ ആസ്ട്രാസെനക വാക്സിൻ സൗദി അറേബ്യയിൽ ഉപയോഗിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽകി. ഒാക്സ്ഫഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിൻ ഉപയോഗിക്കുന്നതിനും ഇറക്കുമതിക്കും അംഗീകാരത്തിനും നൽകിയ ഡേറ്റയുടെ അടിസ്ഥാനത്തിലാണിത്. അംഗീകാരത്തിെൻറ അടിസ്ഥാനത്തിൽ സൗദിയിലെ ആരോഗ്യ അധികാരികൾ ആസ്ട്രസെനക വാക്സിൻ അതിെൻറ മാനദണ്ഡങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായി ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. ഉപയോഗിക്കും മുമ്പ് രാജ്യത്തേക്ക് വരുന്ന ഒാരോ ഷിപ്പിങ് സാമ്പ്ളുകളും അതോറിറ്റി പരിശോധിക്കും. വാക്സിനുകളുടെ ഉപയോഗം അംഗീകരിക്കുന്നതിന് ശാസ്ത്രീയ സംവിധാനമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു. ക്ലിനിക്കൽ പരീക്ഷണത്തിലൂടെയും പഠനങ്ങളിലൂടെയും വാക്സിനുകളുടെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം, ഉൽപാദനത്തിെൻറ ഗുണനിലവാരവും ഉൽപന്ന സ്ഥിരതയും കാണിക്കുന്ന ശാസ്ത്രീയ ഡേറ്റ എന്നിവ പഠനവിധേയമാക്കുന്നുണ്ട്. ഉൽപാദനഘട്ടങ്ങൾ പരിശോധിക്കുന്നതോടൊപ്പം ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച ജി.എം.പി തത്ത്വങ്ങൾ പ്രയോഗിക്കുന്നതിലെ കമ്പനിയുടെ പ്രതിബദ്ധതയും ഉറപ്പുവരുത്തുന്നുണ്ട്.
പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ പ്രത്യേക വിദഗ്ധരുമായും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിന് നിരവധി മീറ്റിങ്ങുകൾ നടത്തുകയും ചെയ്യുന്നുണ്ട്. അതോറിറ്റിയും ക്ലിനിക്കൽ പഠന ശാസ്ത്ര ഉപദേശക സംഘവും സമർപ്പിച്ച അന്വേഷണങ്ങൾക്ക് ഉത്തരം നൽകാൻ നിർമാതാവും അതിെൻറ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്താറുണ്ടെന്നും അതോറിറ്റി പറഞ്ഞു. കോവിഡ് വാക്സിനുകൾ രജിസ്റ്റർ ചെയ്യുന്നതിന് അതോറിറ്റി പ്രത്യേക പാത വികസിപ്പിച്ചെടുത്തിട്ടുണ്ട്. പൂർത്തിയായ ഫയലുകൾ സമർപ്പിക്കുകയും അവ അവലോകനം ചെയ്യുകയും ചെയ്യുക എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചില വാക്സിനുകൾ ഇപ്പോഴും ക്ലിനിക്കൽ പഠനത്തിെൻറ ഘട്ടത്തിലാണ്. അവയുടെ ഡേറ്റ പൂർത്തിയായിട്ടില്ല. അതോറിറ്റിയുടെ സംവിധാനം വാക്സിനുകൾ രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കുന്നു. ഏതെങ്കിലും വാക്സിന് അംഗീകാരം നൽകിയാൽ അത് സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.