റിയാദിൽ വേൾഡ്​ എക്​സ്​പോ 2030; അപേക്ഷ നൽകി സൗദി അറേബ്യ

ജിദ്ദ: 2030ലെ ​ആഗോള വാണിജ്യ മേളയ്​ക്ക്​ ആതിഥേയത്വം വഹിക്കാൻ സന്നദ്ധതയും താൽപര്യവും അറിയിച്ച്​ സൗദി അറേബ്യ. വേൾഡ്​ എക്​സ്​പോ 2030 റിയാദിൽ നടത്താൻ അവസരം തേടി അന്താരാഷ്​ട്ര എക്‌സ്‌പോസിഷൻസ്​ ഓർഗനൈസിങ്​ ബ്യൂറോക്ക്​ (ബി.​െഎ.ഇ) ഔദ്യോഗികമായി അ​േപക്ഷ സമർപ്പിച്ചു. 2031 ഒക്​ടോബർ ഒന്ന്​ മുതൽ ഏപ്രിൽ ഒന്ന്​ വരെ 'മാറ്റത്തി​െൻറ യുഗം: നമ്മുടെ ഗ്രഹത്തെ ഭാവിയിലേക്ക്​ നയിക്കുന്നു' എന്ന പ്രമേയത്തിൽ മേള നടത്താനാണ്​ അപേക്ഷ നൽകിയതെന്ന്​ സൗദി അറേബ്യ വ്യക്തമാക്കി​.

കിരീടാവകാശിയും റിയാദ് സിറ്റി റോയൽ കമീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻസൽമാനാണ്​ ഇത്​ സംബന്ധിച്ച കത്ത്​ അന്താരാഷ്​ട്ര എക്പോസിഷൻസ്​ ബ്യൂറോ സെക്രട്ടറി ജനറൽ ദിമിത്രി കെർകെൻസെസിന് അയച്ചത്​. അന്താരാഷ്​ട്ര എക്‌സ്‌പോയുടെ ചരിത്രപരമായ പതിപ്പ് ഏറ്റവും ഉയർന്ന നവീനതകളോടെ നടത്താനും ചരിത്രത്തിൽ അഭൂതപൂർവമായ ആഗോള അനുഭവം നൽകാനും സൗദി അറേബ്യക്ക്​ കഴിവും പ്രതിബദ്ധതയുമുണ്ടെന്ന്​ കിരീടാവകാശി കത്തിൽ സൂചിപ്പിച്ചു.

ആദ്യമായി അപേക്ഷിക്കുന്നവർക്ക് വേൾഡ്​ എക്​സ്​പോ സംഘടിപ്പിക്കാനുള്ള അവസരം നൽകുന്നത് സാംസ്‌കാരിക ധാരണയ്ക്കും മാനുഷിക വിനിമയത്തിനുമുള്ള ഒരു വേദി എന്ന നിലയിൽ ബി.ഐ.ഇയുടെ പങ്ക് ശക്തിപ്പെടുത്തുമെന്നും ഒപ്പം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്തി​െൻറ മാറുന്ന സ്വഭാവത്തെ പ്രതിഫലിപ്പിക്കുമെന്നും വിശ്വസിക്കുന്നതായും കത്തിൽ സൂചിപ്പിച്ചു. ലോകം മാറ്റത്തി​െൻറ യുഗത്തിലാണ് ജീവിക്കുന്നത്​. കാലാവസ്ഥാ വ്യതിയാനം, നാലാം വ്യാവസായിക വിപ്ലവം, സാമൂഹിക നീതി, ആഗോള മഹാമാരി എന്നീ വെല്ലുവിളികളുടെ വെളിച്ചത്തിൽ മാനവികത ഒന്നിക്കേണ്ടതി​െൻറ അഭൂതപൂർവമായ ആവശ്യത്തെ അഭിമുഖീകരിക്കുകയാണ്​ ലോകമെന്നും കിരീടാവകാശി വ്യക്തമാക്കി.

എക്‌സ്‌പോ 2030 റിയാദിൽ സംഘടിപ്പിക്കുന്നത് രാജ്യത്തി​െൻറ സമഗ്ര വികസന പരിവർത്തന പദ്ധതിയായ 'വിഷൻ 2030'​െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ പര്യവസാനം ആഘോഷിക്കുന്ന ഒരു വർഷത്തോടൊപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷൻ സൃഷ്​ടിച്ച ഈ അഭൂതപൂർവമായ പരിവർത്തനങ്ങൾ ലോകവുമായി പങ്കിടാനുള്ള അവസരമായിരിക്കും എക്‌സ്‌പോ 2030 എന്നും കിരീടാവകാശി പറഞ്ഞു. ബി.​​െഎ.ഇ സെക്രട്ടറി ജനറലിനുള്ള കിരീടാവകാശിയുടെ കത്ത്​ റിയാദ്​ സിറ്റി റോയൽ കമീഷൻ സി.ഇ.ഒ ഫഹദ്​ അൽറഷീദാണ്​ കൈമാറിയത്​. എക്​സ്​പോ 2030​ന്​ ആതിഥേയത്വം വഹിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ റിയാദ് സിറ്റി​ റോയൽ കമീഷനായിരിക്കും മേൽനോട്ടം വഹിക്കുക. ഇൗ വർഷം ഡിസംബറിൽ അപേക്ഷ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പാരീസിലെ ബി.​​െഎ.ഇക്ക്​ സമർപ്പിക്കും. 1931 മുതൽ ബി.​​െഎ.ഇ ആണ്​ ആഗോള വാണിജ്യ മേളയായ വേൾഡ്​ എക്​സ്​പോയുടെ സംഘാടകർ.

Tags:    
News Summary - Saudi Arabia bid to host Expo 2030 world fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.