റിയാദ്: സൗദി അറേബ്യയില്‍ കെട്ടിട വാടക കുതിച്ചുയർന്നു. ജൂലൈയില്‍ രാജ്യത്തെ പാർപ്പിട കെട്ടിട വാടക 20 ശതമാനം വരെ വർധിച്ചതായാണ് സാമ്പത്തിക അവലോകന റിപ്പോർട്ട്. ഭക്ഷ്യവസ്തുക്കളുടെ വിലയിലും ജൂലൈയില്‍ വർധന രേഖപ്പെടുത്തി. സൗദിയില്‍ കഴിഞ്ഞ മാസം പാർപ്പിട കെട്ടിട വാടകയില്‍ വലിയ വർധന രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
അപ്പാർട്മെന്റുകൾക്കാണ് ഏറ്റവും കൂടുതല്‍ വർധന. 21.1 ശതമാനം തോതില്‍ ഒറ്റ മാസത്തില്‍ വർധന രേഖപ്പെടുത്തി. സാദാ പാർപ്പിട കെട്ടിടങ്ങൾക്ക് 10.3 ശതമാനം തോതിലും ഇക്കാലയളവിൽ വർധനയുണ്ടായതായി റിപ്പോർട്ട് പറയുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ തുടരുന്ന വർധന ജൂലൈയിലും അനുഭവപ്പെട്ടു.
ഭക്ഷ്യവസ്തുക്കൾക്ക് 1.4 ശതമാനവും റസ്റ്റാറന്റ്, ഹോട്ടൽ ഉൽപന്നങ്ങൾക്ക് 2.9 ശതമാനവും പഠനോപകരണങ്ങൾക്ക് 1.8 ശതമാനവും വിനോദ കായികോൽപന്നങ്ങൾക്ക് 1.4 ശതമാനവും ഇക്കാലയളവിൽ വർധന രേഖപ്പെടുത്തിയതായി അതോറിറ്റിയുടെ റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.