ജിദ്ദ: സൗദിയും കാനഡയും തമ്മിൽ നയതന്ത്രബന്ധം മുമ്പുണ്ടായിരുന്ന പോലെ പുനഃസ്ഥാപിക്കാൻ തീരുമാനം. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ചർച്ച നടത്തിയതിന്റെ വെളിച്ചത്തിലാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ, ഇരുരാജ്യങ്ങളും തങ്ങളുടെ പുതിയ അംബാസഡർമാരെ നിയമിക്കാനും തീരുമാനമായി.
2018ലാണ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധത്തിന് വിള്ളൽ വീണത്. 2022 നവംബർ 18 ന് ബാങ്കോക്കിൽ നടന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിയോടനുബന്ധിച്ചാണ് ഇരുരാജ്യത്തെയും ഭരണാധികാരികൾ തമ്മിൽ ചർച്ച നടന്നത്. പരസ്പര ബഹുമാനത്തിന്റെയും പൊതുതാൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള ഇരുരാജ്യങ്ങളുടെയും ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് കാനഡയുമായുള്ള നയതന്ത്രബന്ധങ്ങൾ അതിന്റെ മുൻനിലയിലേക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.