ജിദ്ദ: ഗസ്സയിൽ ആണവാക്രമണ സാധ്യതയുമായി ബന്ധപ്പെട്ട് ഇസ്രായേൽ ഗവൺമെൻറിലെ ഒരു മന്ത്രി നടത്തിയ തീവ്രവാദ പ്രസ്താവനകളെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇസ്രായേൽ ഗവൺമെൻറിലെ അംഗങ്ങൾക്കിടയിൽ തീവ്രവാദത്തിെൻറയും ക്രൂരതയുടെയും നുഴഞ്ഞുകയറ്റമാണ് പ്രസ്താവനകൾ കാണിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മന്ത്രിയെ ഉടൻ സർക്കാരിൽ നിന്ന് പിരിച്ചുവിടണം. പിരിച്ചുവിടുന്നതിന് പകരം മന്ത്രിസഭാംഗത്വം മരവിപ്പിക്കുന്നത് ഇസ്രായേൽ ഗവൺമെൻറിെൻറ മാനുഷികവും ധാർമികവും മതപരവും നിയമപരവുമായ എല്ലാ മൂല്യങ്ങളോടുമുള്ള അവജ്ഞയുടെ പാരമ്യമാണെന്നും വിദേശകാര്യാലയം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.