റിയാദ്: സൗദി അറേബ്യയിൽ ഒറ്റദിവസം കൊണ്ട് 355 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് രോഗം സ് ഥിരീകരിച്ച ശേഷം ഏറ്റവും കൂടുതൽ പുതിയ രോഗികളുടെ രജിസ്ട്രേഷൻ നടന്ന ദിവസമാണ് വ്യാഴാഴ്ച. പുതുതായി മൂന്ന് മര ണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണ സംഖ്യ 44 ആയി.
വൈറസ് ബാധിതരുടെ എണ്ണം 3287 ആയി ഉയരുകയും ചെയ്തു. ഇതിൽ 45 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 35 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. രോഗമുക്തരുടെ എണ്ണം 666 ആയി. പുതിയ മരണങ്ങളിൽ ഒാരോന്ന് വീതം മക്കയിലും ഹുഫൂഫിലും ജുബൈയിലുമാണ് രജിസ്റ്റർ ചെയ്തത്.
പുതിയ രോഗികളിൽ 89 പേർ മദീനയിലാണ്. റിയാദിൽ 83, മക്കയിൽ 78, ജിദ്ദയിൽ 45, തബൂക്കിൽ 26, ഖത്വീഫിൽ 10, യാംബുവിൽ നാല്, ത്വാഇ-ഫിൽ നാല്, ദറഇയയിൽ നാല്, ഹുഫൂഫിലും ഉനൈസയിലും അൽഖർജിലും രണ്ട് വീതവും ഖമീസ് മുശൈത്ത്, അഹദ് റഫീദ, ബീഷ, അൽബാഹ, റിയാദ് അൽഖബ്റ, നജ്റാൻ എന്നിവിടങ്ങളിൽ ഒാരോന്ന് വീതവും പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.
റിയാദിന് സമീപമുള്ള പ്രധാന പട്ടണമായ അൽഖർജിൽ ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. രണ്ട് രോഗികളാണ് ഇവിടെ ഉണ്ടെന്ന് കണ്ടെത്തിയത്. വൈറസ് ബാധിതരുടെ എണ്ണത്തിൽ റിയാദ് തന്നെയാണ് മുന്നിൽ. ഇതുവരെ ഇവിടെ രോഗം ബാധിച്ചത് 961പേർക്കാണ്. മൂന്നുപേർ മരിച്ചു. 267 പേർ സുഖം പ്രാപിച്ചു. 691 പേർ ചികിത്സയിൽ കഴിയുന്നു. രണ്ടാം സ്ഥാനത്തുള്ള മക്കയിൽ 637 പേരിലാണ് രോഗബാധ കണ്ടെത്തിയത്. 114 പേർ സുഖം പ്രാപിച്ചു. ഒമ്പത് പേർ മരിച്ചു. 508 പേർ ചികിത്സയിൽ കഴിയുന്നു.
മരണ സംഖ്യയിൽ മുന്നിൽ മദീനയാണ്. 19 പേർ ഇവിടെ മരിച്ചു. 397 ചികിത്സയിൽ തുടരുന്നു. നാലുപേർ സുഖം പ്രാപിച്ചു. മറ്റൊരു പ്രധാന നഗരമായ ജിദ്ദയിൽ 477 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 346 പേർ ചികിത്സയിൽ കഴിയുന്നു. ആറുപേർ മരിച്ചു. 125 പേർ സുഖം പ്രാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.