സൗദിയിൽ കോവിഡ്​ വ്യാപനം കുറയുന്നു; ഇന്ന്​ 5,488 പേർ സുഖം പ്രാപിച്ചു

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് വ്യാപനം തുടർച്ചയായി കുറയുന്നു. മരണസംഖ്യയിലും പുതിയ രോഗികളുടെ എണ്ണത്തിലും കുറവ്​ അനുഭവപ്പെടു​േമ്പാൾ തന്നെ  രോഗമുക്തരുടെ എണ്ണം വൻതോതിൽ ഉയരുകയും ചെയ്യുന്നു. ഒരുവിധ ലോക്​ ഡൗൺ നിയന്ത്രണങ്ങളും ഇല്ലാതിരുന്നിട്ടും ഇൗ മാറ്റം കോവിഡ്​ പ്രതിരോധ പ്രവർത്തകർക്ക്​  ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ്​. ബുധനാഴ്​ച 5,488 പേരാണ്​ സുഖം ​പ്രാപിച്ചത്​. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,83,048 ആയി ഉയർന്നു.  അതെസമയം 24 മണിക്കൂറിനിടെ 42 മരണങ്ങൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന്​​ റിപ്പോർട്ട്​ ചെയ്​തു​. റിയാദ്​ 13, ജിദ്ദ 11, മദീന 1, ഹുഫൂഫ്​ 3, ത്വാഇഫ്​ 3, ഹഫർ  അൽബാത്വിൻ 1, തബൂക്ക്​ 3, ബെയ്​ഷ്​ 1, ജീസാൻ 1, അറാർ 1, സബ്​യ 1, ഹുറൈംല 1, മജാരിദ 1, അൽഖുവയ്യ 1 എന്നിവിടങ്ങളിലാണ്​ ബുധനാഴ്​ച മരണങ്ങളുണ്ടായത്​.  രാജ്യത്തെ ആകെ മരണസംഖ്യ 2,325 ആയി. 2671 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു​. 2,40,474 ആയി​ ആകെ രോഗബാധിതരുടെ എണ്ണം. വിവിധ ആശുപത്രികളിലായി  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 55,101 ആയി കുറഞ്ഞു. ഇതിൽ 2,221 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒരു ദിവസത്തിനിടെ 59,010  കോവിഡ്​ പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ 2,436,683 സ്രവസാമ്പിളുകൾ പരിശോധിച്ചു. രാജ്യത്തെ ചെറുതും വലുതുമായ 201 പട്ടണങ്ങളാണ്​​ രോഗത്തി​ ​െൻറ പിടിയിലായത്​. 

പുതിയ രോഗികൾ:
ജിദ്ദ 250, റിയാദ്​ 226, ഹുഫൂഫ്​ 211, മുബറസ്​ 174, ദമ്മാം 144, ത്വാഇഫ്​ 99, ഹാഇൽ 97, മക്ക 97, ഹഫർ അൽബാത്വിൻ 86, അബഹ 81, മദീന 78, ഖമീസ്​ മുശൈത്ത്​ 61,  ബുറൈദ 54, തബൂക്ക്​ 52, നജ്​റാൻ 46, ഖത്വീഫ്​ 43, ഖോബാർ 42, യാംബു 37, ദഹ്​റാൻ 35, അൽഖർജ്​ 29, സകാക 27, മഹായിൽ 27, അഹദ്​ റുഫൈദ 26, ജുബൈൽ 24,  ജീസാൻ 23, സാംത 23, തരീഫ്​ 23, ബൽജുറഷി 21, ഉനൈസ 19, റാസതനൂറ 19, അൽജഫർ 18, സബ്​യ 18, ശറൂറ 18, സാജർ 18, അറാർ 16, ഹർജ 15, ബെയ്​ഷ്​ 14, ദറഇയ  14, മൻദഖ്​ 13, അൽഅയ്​ദാബി 12, വാദി ദവാസിർ 12, റനിയ 11, മിദ്​നബ്​ 9, അയൂൻ അൽജുവ 9, ഉറൈറ 9, അൽലൈത്​ 9, ഖുലൈസ്​ 9, സബ്​ത്​ അൽഅലയ 8,  അബൂഅരീഷ്​ 8, ദവാദ്​മി 8, സുലൈയിൽ 8, അൽബദാഇ 7, മുസൈലിഫ്​ 7, ബീഷ 7, ബഖഅ 7, യാദ്​മ 7, സു​ൽഫി 7, അൽഖുറ 6, അൽഉല 6, റിയാദ്​ അൽഖബ്​റ 6,  ഖുൻഫുദ 6, റിജാൽ അൽമ 6, ബത്​ഹ 6, അൽഹായ്​ത്​ 6, അൽഅർദ 6, മജ്​മഅ 6, അൽബഷായർ 5, ഖഫ്​ജി 5, നാരിയ 5, ഖൈസൂമ 5, ബദർ അൽജനൂബ്​ 5, റുവൈദ  അൽഅർദ 5, മഖ്​വ 4, ബുഖൈരിയ 4, നബാനിയ 4, അൽമുവയ്യ 4, തുർബ 4, ഉമ്മു അൽദൂം 4, അബ്​ഖൈഖ്​ 4, അൽഷനൻ 4, റാബിഗ്​ 4, അൽഖുവാര 3, അൽറസ്​ 3, ഉഖ്​ലത്​  അൽസൂഖൂർ 3, അൽമഹാനി 3, ഖുറയാത്​ അൽഉൗല 3, ദുർമ 3, ദുബ 3, അഖീഖ്​ 2, തബർജൽ 2, മഹദ്​ അൽദഹബ്​ 2, അൽഅസിയ 2, ദരീയ 2, ഖുസൈബ 2, മുലൈജ 2,  ദബീയ 2, അൽഷംലി 2, മൗഖഖ്​ 2, ദർബ്​ 2, അൽദായർ 2, തുവാൽ 2, അഹദ്​ അൽമസാറഹ 2, ഖുബാഷ്​ 2, ഹുത്ത ബനീഷ തമീം 2, റിഫാഇ അൽജംഷ്​ 2, അൽവജ്​ഹ്​ 2,  ഉംലജ്​ 2, അൽബാഹ 1, ഹനാഖിയ 1, മനാഫ അൽഹുദൈദ 1, തുറൈബാൻ 1, അൽഖുർമ 1, മൈസാൻ 1, അൽബാറക്​ 1, അൽനമാസ്​ 1, ബലസ്​മർ 1, ദഹ്​റാൻ  അൽജനൂബ്​ 1, തത്​ലീത്​ 1, സമീറ 1, അൽമുവസം 1, അദം 1, ഹബോന 1, റഫഹ 1, അൽദലം 1, റൂമ 1, ശഖ്​റ 1, തൈമ 1.  


മരണസംഖ്യ:
റിയാദ്​ 626, ജിദ്ദ 598, മക്ക 485, മദീന 109, ദമ്മാം 79, ഹുഫൂഫ്​ 85, ത്വാഇഫ്​ 54, തബൂക്ക്​ 35, ബുറൈദ 27, അറാർ 20, ജീസാൻ 19, ഖത്വീഫ് 15​, മുബറസ്​ 14, ഖോബാർ 12,  ഹഫർ അൽബാത്വിൻ 12, ​വാദി ദവാസിർ 10, ബെയ്​ഷ്​ 10, അൽഖുവയ്യ 10, സബ്​യ 9, അബഹ 8, അൽബാഹ 7, ഖമീസ്​ മുശൈത്​ 7​, സകാക 5, മഹായിൽ 4, ഉനൈസ 4,  ഹാഇൽ 4, ഹുറൈംല 4, അൽമജാരിദ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, അൽഅയൂൺ 3, അഹദ്​ റുഫൈദ 3, നജ്​റാൻ 3, സുലൈയിൽ 3, യാംബു 2, അൽമദ്ദ 2, ബീഷ​  2, അൽബദാഇ 2, ദഹ്​റാൻ 2, അൽഖർജ്​ 2, അബൂഅരീഷ്​ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്​മിയ 1, ഹുത്ത സുദൈർ 1, അൽനമാസ്​ 1, ഹുത്ത ബനീ  തമീം 1, താദിഖ്​ 1.

Tags:    
News Summary - saudi arabia covid 19 obit news -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.