റിയാദ്: സൗദി അറേബ്യയിൽ കോവിഡ് പരിശോധന പത്ത് ലക്ഷം കടന്നു. ഇതവുരെ രാജ്യത്ത് ആകെ നടന്നത് 10,19,812 പരിശോധനകളാണ്. ഇതിൽ 1,12,288 പേരുടെ ഫലം പോസിറ്റീവായി. 77,951 പേർക്ക് അസുഖം ഭേദമായി. 33,515 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ 1693 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലുമാണ്. രോഗബാധയിൽ ആകെ 819 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22139 കോവിഡ് പരിശോധകളാണ് നടന്നത്. 36 പേരാണ് പുതുതായി മരിച്ചത്. 3717 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. 1615 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. റിയാദ് (11), മക്ക (9), ജിദ്ദ (8), ഹുഫൂഫ് (3), ദമ്മാം (1), ബീഷ (1), തബൂക്ക് (1), അറാർ (1), സബ്യ (1) എന്നിവിടങ്ങളിലാണ് ബുധനാഴ്ച മരണം റിപ്പോർട്ട് ചെയ്തത്. റിയാദിൽ വലിയ ആശങ്ക പടർത്തി ബുധനാഴ്ചയും രോഗികളുടെ എണ്ണം വൻതോതിൽ ഉയരുന്നു. റിയാദിൽ മരണനിരക്കും ഉയരുകയാണ്. 24 മണിക്കൂറിനിടെ 11 പേർ മരിച്ചു. മരണനിരക്കിൽ മക്കയാണ് മുന്നിൽ, 304. ജിദ്ദയാണ് രണ്ടാം സ്ഥാനത്ത്, 282. മൂന്നാംസ്ഥാനത്തുള്ള റിയാദിൽ ഇതുവരെ മരിച്ചത് 68 പേരാണ്. രാജ്യത്തെ ചെറുതും വലുതുമായ 180 പട്ടണങ്ങളിലാണ് കോവിഡ് പടർന്നുപിടിച്ചത്.
പുതിയ രോഗികൾ:
റിയാദ് 1317, ജിദ്ദ 460, ഹുഫൂഫ് 194, ദമ്മാം 189, ഖത്വീഫ് 157, മക്ക 140, മദീന 127, ത്വാഇഫ് 127, അൽഖോബാർ 103, ദറഇയ 63, മുസാഹ്മിയ 55, ദഹ്റാൻ 52, അബഹ 50, അൽമുബറസ് 47, ഹാഇൽ 42, ജുബൈൽ 41, വാദി ദവാസിർ 34, അൽഅയൂൻ 33, സഫ്വ 33, ബുറൈദ 31, അൽഖർജ് 28, യാംബു 24, ഹുത്ത ബനീ തമീം 23, റാസതനൂറ 21, െബയ്ഷ് 21, ജീസാൻ 20, നജ്റാൻ 17, തബൂക്ക് 17, ഖമീസ് മുശൈത് 16, വാദി ബിൻ ഹഷ്ബൽ 16, അഹദ് റുഫൈദ 15, സുലൈയിൽ 11, അൽജഫർ 10, സബ്യ 10, ഹഫർ അൽബാത്വിൻ 8, അൽറാസ് 7, ഖുസൈബ 7, ലൈല 7, അൽബാഹ 6, സകാക 6, അദം 6, ദവാദ്മി 6, താദിഖ് 6, മഹായിൽ 5, സുൽഫി 5, റുവൈദ അൽഅർദ 5, ശഖ്റ 5, അൽഹർജ 4, അൽഅയ്ദാബി 4, അൽദായർ 4, അല്ലൈത് 4, മജ്മഅ 4, ഉനൈസ 3, അൽഖൂസ് 3, അൽസഹൻ 3, ഖിയ 3, തനൂമ 3, സാംത 3, ദുർമ 3, ഹുറൈംല 3, മഖ്വ 2, റിയാദ് അൽഖബ്റ 2, സാറത് അബീദ 2, നാരിയ 2, അബൂ അരീഷ് 2, അൽദർബ് 2, ഫർസാൻ 2, ശറൂറ 2, അൽഖുവയ്യ 2, തമീർ 2, അൽഅഖീഖ് 1, അൽഗാര 1, അൽഉല 1, അൽബദാഇ 1, ബുഖൈരിയ 1, അയൂൻ അൽജുവ 1, ഉഖ്ലത് സുഖൂർ 1, മുസൈലിഫ് 1, ഖുൻഫുദ 1, അൽഖറഇ 1, ഖുർമ 1, ദലം 1, റാനിയ 1, അൽനമാസ് 1, ദഹ്റാൻ അൽജനൂബ് 1, ബീഷ 1, സൽവ 1, ബഖഅ 1, അൽറീത് 1, അഹദ് അൽമസ്റ 1, റാബിഗ് 1, അൽകാമിൽ 1, ഹബോണ 1, അറാർ 1, അഖീഖ് 1, അർത്വാവിയ 1, അൽദിലം 1, ഹരീഖ് 1.
മരണസംഖ്യ:
മക്ക 304, ജിദ്ദ 282, റിയാദ് 68, മദീന 61, ദമ്മാം 31, ഹുഫൂഫ് 14, ത്വാഇഫ് 8, തബൂക്ക് 8, ബുറൈദ 6, ബീഷ 5, അൽഖോബാർ 4, ഖത്വീഫ് 4, അറാർ 3, ജുബൈൽ 3, ജീസാൻ 3, ഹഫർ അൽബാത്വിൻ 2, യാംബു 2, സബ്യ 2, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, വാദി ദവാസിർ 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1, ഹാഇൽ 1, ഖുൻഫുദ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.