Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്...

സൗദിയിൽ കോവിഡ് പരിശോധന 10 ലക്ഷം കടന്നു

text_fields
bookmark_border
സൗദിയിൽ കോവിഡ് പരിശോധന 10 ലക്ഷം കടന്നു
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് പരിശോധന പത്ത്​ ലക്ഷം കടന്നു. ഇതവുരെ രാജ്യത്ത്​ ആകെ നടന്നത്​ 10,19,812 പരിശോധനകളാണ്​. ഇതിൽ 1,12,288 പേരുടെ  ഫലം പോസിറ്റീവായി. 77,951 പേർക്ക്​ അസുഖം ഭേദമായി. 33,515 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്​. ഇതിൽ 1693 പേർ ഗുരുതരാവസ്ഥയിൽ  തീവ്രപരിചരണ വിഭാഗത്തിലുമാണ്​. രോഗബാധയിൽ ആകെ 819 പേർ മരിക്കുകയും ചെയ്​തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22139 കോവിഡ്​ പരിശോധകളാണ്​ നടന്നത്​. 36  പേരാണ്​ പുതുതായി മരിച്ചത്​. 3717 പേരിൽ പുതുതായി​ രോഗം സ്ഥിരീകരിച്ചു. 1615 പേർക്ക്​ രോഗം ഭേദമാവുകയും ചെയ്​തു. റിയാദ്​ (11), മക്ക (9), ജിദ്ദ (8), ഹുഫൂഫ്​ (3), ദമ്മാം  (1), ബീഷ (1), തബൂക്ക്​ (1), അറാർ (1), സബ്​യ (1) എന്നിവിടങ്ങളിലാണ്​ ബുധനാഴ്​ച മരണം റിപ്പോർട്ട്​ ചെയ്​തത്​. റിയാദിൽ വലിയ ആശങ്ക പടർത്തി ബുധനാഴ്​ചയും  രോഗികളുടെ എണ്ണം വൻതോതിൽ ഉയരുന്നു. റിയാദിൽ മരണനിരക്കും ഉയരുകയാണ്​. 24 മണിക്കൂറിനിടെ 11 പേർ മരിച്ചു. മരണനിരക്കിൽ മക്കയാണ്​ മുന്നിൽ, 304. ജിദ്ദയാണ്​  രണ്ടാം സ്ഥാനത്ത്​, 282. മൂന്നാംസ്ഥാനത്തുള്ള റിയാദിൽ ഇതുവരെ മരിച്ചത്​ 68 പേരാണ്​. രാജ്യത്തെ ചെറുതും വലുതുമായ 180 പട്ടണങ്ങളിലാണ്​ കോവിഡ്​ പടർന്നുപിടിച്ചത്​.

പുതിയ രോഗികൾ:
റിയാദ്​ 1317, ജിദ്ദ 460, ഹുഫൂഫ്​ 194, ദമ്മാം 189, ഖത്വീഫ്​ 157, മക്ക 140, മദീന 127, ത്വാഇഫ്​ 127, അൽഖോബാർ 103, ദറഇയ 63, മുസാഹ്​മിയ 55, ദഹ്​റാൻ 52, അബഹ 50,  അൽമുബറസ്​ 47, ഹാഇൽ 42, ജുബൈൽ 41, വാദി ദവാസിർ 34, അൽഅയൂൻ 33, സഫ്​വ 33, ബുറൈദ 31, അൽഖർജ്​ 28, യാംബു 24, ഹുത്ത ബനീ തമീം 23, റാസതനൂറ  21, ​െബയ്​ഷ്​ 21, ജീസാൻ 20, നജ്​റാൻ 17, തബൂക്ക്​ 17, ഖമീസ്​ മുശൈത്​ 16, വാദി ബിൻ ഹഷ്​ബൽ 16, അഹദ്​ റുഫൈദ 15, സുലൈയിൽ 11, അൽജഫർ 10, സബ്​യ 10,  ഹഫർ അൽബാത്വിൻ 8, അൽറാസ്​ 7, ഖുസൈബ 7, ലൈല 7, അൽബാഹ 6, സകാക 6, അദം 6, ദവാദ്​മി 6, താദിഖ്​ 6, മഹായിൽ 5, സുൽഫി 5, റുവൈദ അൽഅർദ 5,  ശഖ്​റ 5, അൽഹർജ 4, അൽഅയ്​ദാബി 4, അൽദായർ 4, അല്ലൈത്​ 4, മജ്​മഅ 4, ഉനൈസ 3, അൽഖൂസ്​ 3, അൽസഹൻ 3, ഖിയ 3, തനൂമ 3, സാംത 3, ദുർമ 3, ഹുറൈംല 3,  മഖ്​വ 2, റിയാദ്​ അൽഖബ്​റ 2, സാറത്​ അബീദ 2, നാരിയ 2, അബൂ അരീഷ്​ 2, അൽദർബ്​ 2, ഫർസാൻ 2, ശറൂറ 2, അൽഖുവയ്യ 2, തമീർ 2, അൽഅഖീഖ്​ 1, അൽഗാര 1,  അൽഉല 1, അൽബദാഇ 1, ബുഖൈരിയ 1, അയൂൻ അൽജുവ 1, ഉഖ്​ലത്​ സുഖൂർ 1, മുസൈലിഫ്​ 1, ഖുൻഫുദ 1, അൽഖറഇ 1, ഖുർമ 1, ദലം 1, റാനിയ 1, അൽനമാസ്​ 1,  ദഹ്​റാൻ അൽജനൂബ്​ 1, ബീഷ 1, സൽവ 1, ബഖഅ 1, അൽറീത്​ 1, അഹദ്​ അൽമസ്​റ 1, റാബിഗ്​ 1, അൽകാമിൽ 1, ഹബോണ 1, അറാർ 1, അഖീഖ്​ 1, അർത്വാവിയ 1,  അൽദിലം 1, ഹരീഖ്​ 1.

മരണസംഖ്യ:
മക്ക 304, ജിദ്ദ 282, റിയാദ്​ 68, മദീന 61, ദമ്മാം 31, ഹുഫൂഫ്​ 14, ത്വാഇഫ്​ 8, തബൂക്ക്​ 8, ബുറൈദ 6, ബീഷ 5, അൽഖോബാർ 4, ഖത്വീഫ് 4​, അറാർ 3, ജുബൈൽ 3, ജീസാൻ  3, ഹഫർ അൽബാത്വിൻ 2, യാംബു 2, സബ്​യ 2, ഖമീസ്​ മുശൈത്ത് 1​, അൽബദാഇ 1, വാദി ദവാസിർ 1, റഫ്​ഹ 1, അൽഖർജ്​ 1, നാരിയ 1, ഹാഇൽ 1, ഖുൻഫുദ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19Testing
News Summary - Saudi arabia covid cases-Gulf news
Next Story