റിയാദ്: സൗദി അറേബ്യയിൽ കോവിഡിൽ നിന്ന് മുക്തി പ്രാപിക്കുന്ന നിരക്ക് 90 ശതമാനമായി ഉയർന്നു. ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളിൽ 90 ശതമാനം പേരും രോഗമുക്തി നേടി. 299914 ആണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ. അതിൽ 268385 പേരും സുഖം പ്രാപിച്ചു. 28089 പേർ മാത്രമേ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുള്ളൂ. അതിൽ 1758 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.
തിങ്കളാഴ്ച മരണനിരക്കിലും കുറവുണ്ടായി. 28പേരാണ് പുതുതായി മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3436 ആയി. രാജ്യത്തെ മരണനിരക്ക് 1.1 ശതമാനമാണ്. രണ്ടുദിവസമായി റിയാദിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് ആശ്വാസകരമാണ്. എന്നാൽ ജിദ്ദ 9, മക്ക -4, ഹുഫൂഫ്- 5, ത്വാഇഫ് -4, മുബറസ്-1, തബൂക്ക്- 1, മഹായിൽ- 1, അറാർ- 1, അൽനമാസ്- 1, സബ്യ- 1 എന്നിവിടങ്ങളിൽ പുതുതായി മരണങ്ങൾ സംഭവിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഹുഫൂഫിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്, 73. ഹാഇലിൽ 65ഉം മക്കയിൽ 64ഉം തബൂക്കിൽ 64ഉം ജീസാനിൽ 63ഉം മദീനയിൽ 53ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാജ്യത്ത് 55,613 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,317,705 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 881, ജിദ്ദ 755, മക്ക 605, ഹുഫൂഫ് 174, ത്വാഇഫ് 149, മദീന 125, ദമ്മാം 109, ബുറൈദ 60, തബൂക്ക് 55, അറാർ 40, ജീസാൻ 34, ഹഫർ അൽബാത്വിൻ 32, ഹാഇൽ 29, മുബറസ് 30, ഖത്വീഫ് 26, മഹായിൽ 26, വാദി ദവാസിർ 20, സബ്യ 20, സകാക 18, അൽബാഹ 17, ഖർജ് 17, ഖോബാർ 15, ബെയ്ഷ് 15, അൽഖുവയ്യ 14, അൽറസ് 14, ബീഷ 13, അബഹ 13, അയൂൺ 9, അൽമജാരിദ 9, നജ്റാൻ 10, ഉനൈസ 9, ഖമീസ് മുശൈത്ത് 9, അബൂഅരീഷ് 9, ഹുറൈംല 6, റിജാൽ അൽമ 5, സുൈലയിൽ 4, അഹദ് റുഫൈദ 4, ജുബൈൽ 4, അൽനമാസ് 4, നാരിയ 3, ഖുൻഫുദ 3, ശഖ്റ 3, യാംബു 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, സാംത 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.